48 വയസിലെ മനോജ് ഭാരതിരാജയുടെ അപ്രതീക്ഷിതമരണം, ഹൃദയം തകർന്ന് ഭാര്യയും നടിയുമായ നന്ദന

അഭിറാം മനോഹർ
ബുധന്‍, 26 മാര്‍ച്ച് 2025 (12:25 IST)
Manoj Bharatiraja
പ്രശസ്ത തമിഴ് സംവിധായകനായ ഭാരതിരാജയുടെ മകനും നടനുമായ മനോജ് ഭാരതിരാജയുടെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലിലാണ് തമിഴ് സിനിമാലോകവും കുടുംബവും. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 48കാരനായ മനോജിന്റെ മരണം. കഴിഞ്ഞയാഴ്ച താരം ബൈപാസ് സര്‍ജറിക്ക് വിധേയനായിരുന്നു. മനോജ് ഭാരതിരാജയുടെ പെട്ടെന്നുള്ള മരണത്തിന്റെ ആഘാതത്തിലാണ് സിനിമാലോകവും കുടുംബവും.
 
മലയാളിയും നടിയുമായ നന്ദന്‍(അശ്വതി)യാണ് മനോജ് ഭാരതിരാജയുടെ ഭാര്യ. ഒരു തമിഴ് സിനിമയില്‍ ഒരുമിച്ച് അഭിനയിക്കവെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലായത്. വീട്ടുകാരുടെ സമ്മതത്തോടെ 2006ലാണ് ഇരുവരും വിവാഹിതരായത്. അര്‍ഷിത, മതിവതാനി എന്നിങ്ങനെ 2 മക്കളാണ് ദമ്പതികള്‍ക്കുള്ളത്. മലയാളത്തില്‍ സ്‌നേഹിതന്‍, സ്വപ്നം കൊണ്ട് തുലാഭാരം, സേതുരാമയ്യര്‍ സിബിഐ,ചതിക്കാത്ത ചന്ദു തുടങ്ങിയ സിനിമകളില്‍ നന്ദന അഭിനയിച്ചിട്ടുണ്ട്. നാലോളം തമിഴ് സിനിമകളില്‍ ഭാഗമായ നന്ദന വിവാഹത്തോടെയാണ് അഭിനയത്തോട് വിടപറഞ്ഞത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article