ബാലയ്യയുടെ തീപ്പൊരി പ്രകടനത്തിന് മുന്നിൽ അതിരുവിട്ട് ആരാധകരുടെ ആഘോഷം, തിയേറ്റർ സ്ക്രീനിന് തീയിട്ടു

Webdunia
വെള്ളി, 13 ജനുവരി 2023 (18:08 IST)
തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള സൂപ്പർ താരമാണ് നന്ദമുരി ബാലകൃഷ്ണ. അഖണ്ഡ എന്ന ചിത്രത്തിന് ശേഷം സംക്രാന്തി റിലീസായി തിയേറ്ററുകളിലെത്തിയ ബാലയ്യ ചിത്രത്തിന് വൻ വരവേൽപ്പാണ് ലഭിക്കുന്നത്. എന്നാൽ ആഘോഷം അതിരുവിട്ട് ആരാധകർ തിയേറ്റർ സ്ക്രീൻ തീയിട്ട വാർത്തയാണ് ആന്ധ്രാപ്രദേശിൽ നിന്നും വരുന്നത്.
 
വിശാഖപട്ടണത്തിന് അടുത്തുള്ള സബ്ബാവാരം എന്ന സ്ഥലത്തെ തിയേറ്ററിൽ വീരസിംഹ റെഡ്ഡീയുടെ സ്ക്രീനിങ്ങിനിടെ തിയേറ്റർ സ്ക്രീനിലേക്ക് തീ പടരുകയായിരുന്നു. ആരാധകരുടെ അതിരുവിട്ട ആഘോഷപ്രകടനമാണ് തീ പിടുത്തത്തിന് കാരണമെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ആർക്കും അപായമില്ല.
 

അനുബന്ധ വാര്‍ത്തകള്‍

Next Article