'അനുകരണങ്ങള്‍ ഒന്നുമില്ലാത്ത 'നന്‍പകല്‍ നേരത്ത് മയക്കം'; സിനിമയെക്കുറിച്ച് സാജിദ് യാഹിയ

കെ ആര്‍ അനൂപ്
ചൊവ്വ, 13 ഡിസം‌ബര്‍ 2022 (09:02 IST)
'നന്‍ പകല്‍ നേരത്ത്'എന്ന സിനിമയെയും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയെയും പ്രശംസിച്ച നടനും സംഗീത സംവിധായകനുമായ സാജിദ് യാഹിയ. 
 
സാജിദ് യാഹിയയുടെ വാക്കുകളിലേക്ക്
  
'നന്‍ പകല്‍ നേരത്ത്' ഉറങ്ങിഎണീക്കുമ്പോ ഒന്നുകൂടി കാണുവാന്‍ ആഗ്രഹിക്കുന്ന ചില സ്വപ്നങ്ങള്‍ പോലെ മനോഹരം.. ലിജോ ,ഹരീഷ് .. ആഗോള തലത്തില്‍ മലയാള സിനിമയെ കാണിച്ചു ഇത് കാണ് ! ഞങ്ങടെ സിനിമ എന്ന് പറയാന്‍ തോന്നി പോയി ..പടം കണ്ടതിന് ശേഷം 
 
അനുഗരണങ്ങള്‍ ഒന്നുമില്ലാത്ത .. ആരെക്കെയോ ഏതൊക്കെയോ ആകാന്‍ ശ്രെമിക്കാത്ത ... മറ്റു സിനിമകള്‍ കൊണ്ട് സമീകരിക്കാന്‍ഒക്കാത്ത ,നമ്മുടെ സ്വന്തം സിനിമ എന്ന് ഒരു അറപ്പും കൂടാതെ പറയാന്‍ സാധിക്കുന്ന മലയാളത്തിന്റെ റിയല്‍ GOAT.
 
 
അന്തരിച്ച നടന്‍ ജോസ് പെല്ലിശ്ശേരിയുടെ മകനായ ലിജോ 2010-ല്‍ പുറത്തിറങ്ങിയ നായകന്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകന്‍ ആയത്. തൊട്ടടുത്ത വര്‍ഷം സിറ്റി ഓഫ് ഗോഡ്, 2013 ല്‍ ആമേന്‍ കൂടി ചെയ്തതോടെ ലിജോ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.
 
ആദ്യമായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി അഭിനയിച്ച ചിത്രമാണ് 'നന്‍പകല്‍ നേരത്ത് മയക്കം' .
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article