ഐഎഫ്എഫ്കെയിൽ ഇന്ന് 67 സിനിമകൾ, മമ്മൂട്ടി-ലിജോ ജോസ് സിനിമ നൻപകൽ നേരത്ത് മയക്കം ആദ്യ പ്രദർശനം
തിങ്കള്‍, 12 ഡിസംബര്‍ 2022 (14:07 IST)
തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിൽ 9 സിനിമകളടക്കം 67 സിനിമകൾ ഇന്ന് പ്രദേശിപ്പിക്കും. ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടി കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന നൻപകൽ നേരത്ത് മയക്കം സിനിമയുടെ വേൾഡ് പ്രീമിയർ ഷോ ഇന്ന് നടക്കും.
ഉച്ചകഴിഞ്ഞ് 3:30ന് ടാഗോർ തിയേറ്ററിലാണ് പ്രദർശനം. മത്സരവിഭാഗത്തിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. 24 സിനിമകൾ ലോകസിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കും. അന്തരിച്ച തിരക്കഥാകൃത്ത് ജോൺപോളിനോടുള്ള ആദരസൂചകമായി ചാമരം എന്ന സിനിമയുടെ പ്രദർശനവും ഇന്ന് ഉണ്ടാകും.