ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ രജിസ്ട്രേഷൻ ഇന്ന് 10 മണി മുതൽ ആരംഭിച്ചു. രാവിലെ 10 മണി മുതൽ www.iffk.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. വിദ്യാർഥികൾക്ക് 500 രൂപയും പൊതുജനങ്ങൾക്ക് 1000 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടും രജിസ്ട്രേഷൻ നടത്താവുന്നതാണ്.
ഡിസംബർ 9 മുതൽ 16 വരെയാണ് ചലച്ചിത്രമേള നടക്കുക. തലസ്ഥാനത്തെ 14 തിയേറ്ററുകളിലാണ് മേള നടക്കുക. ഇറാനിലെ സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാടുന്ന പ്രമുഖ ഇറാനിയൻ സംവിധായകൻ മഹ്നാസ് മുഹമ്മദിക്ക് 'സ്‍പിരിറ്റ് ഓഫ് സിനിമ' പുരസ്‍കാരം മേളയിൽ സമ്മാനിക്കും. 10 വിദേശചിത്രങ്ങളാണ് മത്സരവിഭാഗത്തിലേക്ക് തിരെഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.