ചിരഞ്ജീവിയുടെ ഏറ്റവും പുതിയ ചിത്രമാണ് ആചാര്യ. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കൊരടാല ശിവയാണ്. ചിത്രത്തിൻറെ ക്ലൈമാക്സിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തു വരുന്നത്. ഒരു സാമൂഹ്യ സന്ദേശം നൽകുന്ന ക്ലൈമാക്സിൽ അടിപൊളി ആക്ഷൻ രംഗങ്ങൾ ഉണ്ടെന്നാണ് കേൾക്കുന്നത്. ചിരഞ്ജീവിയുടെ അഭിനയ മികവാണ് ചിത്രത്തിൻറെ മറ്റൊരു ആകർഷണം.
വൻ സെറ്റാണ് ക്ലൈമാക്സിനു വേണ്ടി മാത്രം നിർമ്മിച്ചിരിക്കുന്നത്. ചിരഞ്ജീവിയുടെ തകർപ്പൻ ആക്ഷൻ രംഗങ്ങളാണ് ഇവിടെ ചിത്രീകരിക്കുന്നത്. ഹൈദരാബാദിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്.