3 മാസം കൊണ്ട് കുറച്ചത് 10 കിലോ, കുറിപ്പും ചിത്രങ്ങളും പങ്കുവെച്ച് അഭിരാമി സുരേഷ്

അഭിറാം മനോഹർ
വ്യാഴം, 11 ജൂലൈ 2024 (12:53 IST)
Abhirami suresh
മൂന്ന് മാസം കൊണ്ട് 10 കിലോ ശരീരഭാരം കുറച്ചതിന്റെ സന്തോഷം പങ്കുവെച്ച് ഗായിക അഭിരാമി സുരേഷ്. സൗന്ദര്യം മുന്നില്‍കണ്ടല്ല ഈ മാറ്റമെന്നും ഒരല്പം ആത്മവിശ്വാസം വര്‍ധിപ്പിക്കാനും ആയാസം തോന്നുന്നതിനുമാണെന്നും അഭിരാമി പറയുന്നു. ഓരോ ശരീര തരത്തിനും മാറ്റങ്ങള്‍ വരുത്താന്‍ വ്യത്യസ്ത സാങ്കേതിക വിദ്യകളും മെക്കാനിസങ്ങളും ആവശ്യമായതിനാല്‍ ഇത് നിങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമോ എന്ന് ഉറപ്പില്ലെന്നും തന്റെ ബോഡി ട്രാന്‍സ്‌ഫോര്‍മേഷനെ പറ്റിയുള്ള കുറിപ്പില്‍ അഭിരാമി പറയുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Abhirami Suresh ????‍♀️ ആമി (@ebbietoot)

ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി ടെലിവിഷന്‍ പരമ്പരകളിലൂടെയും സിനിമയിലെ ചെറിയ വേഷങ്ങളിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരിയാണ്. യൂട്യൂബര്‍ എന്ന നിലയിലും താരം പ്രശസ്തയാണ്. നിലവില്‍ കൊച്ചിയിലെ കഫെ ഉട്ടോപ്യ എന്ന റസ്റ്റോറന്റിന്റെ നടത്തിപ്പുകാരി കൂടിയാണ് അഭിരാമി.

അനുബന്ധ വാര്‍ത്തകള്‍

Next Article