ഭാർഗവിക്കുട്ടി വീണ്ടും വരുന്നു, ബഷീറിന്റെ നീലവെളിച്ചം സിനിമയാക്കാൻ ആഷി‌ഖ് അബു

Webdunia
വ്യാഴം, 21 ജനുവരി 2021 (14:50 IST)
വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രസിദ്ധമായ നീലവെളിച്ചം എന്ന നോവൽ വെള്ളിത്തിരയിലേക്ക് വീണ്ടും എത്തുന്നു. നേരത്തെ ബഷീർ തന്നെ തിരക്കഥ ഒരുക്കി ഭാർഗവി നിലയം എന്ന പേരിൽ ഇറക്കിയ ചിത്രം നീലവെളിച്ചം എന്ന പേരിൽ തന്നെയാണ് സിനിമയാക്കുന്നത്.
 
ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ്,കുഞ്ചാക്കോ ബോബൻ,റിമ ലീന രാജൻ,സൗബിൻ ഷാഹിർ എന്നിവർ പ്രധാനവേഷങ്ങളിലെത്തും. ഈ വർഷം അവസാനമായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക. പ്രേതബാധയുള്ള കുപ്രസിദ്ധമായ വീട്ടിൽ താമസിക്കാനെത്തുന്ന എഴുത്തുക്കാരനും അവിടെ ഉണ്ടെന്ന് കരുതുന്ന പ്രേതവും തമ്മിൽ രൂപപ്പെടുന്ന ആത്മബന്ധത്തിന്റെ കഥയാണ് നീലവെളിച്ചം. പ്രേം‌ നസീർ,മധു,വിജയ നിർമല എന്നിവർ അഭിനയിച്ച് 1964ൽ പുറത്തിറങ്ങിയ എ വിൻസെന്റിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഭാർഗവി നിലയം മലയാളത്തിലെ ക്ലാസിക്ക് ചിത്രങ്ങളിൽ ഒന്നായാണ് കണക്കാക്ക‌പ്പെടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article