ഒന്നല്ല രണ്ട് മില്യണ്‍ കാഴ്ചക്കാര്‍,'ആറാട്ട്' ട്രെയിലര്‍ യൂട്യൂബില്‍ തരംഗമാകുന്നു

കെ ആര്‍ അനൂപ്

ശനി, 5 ഫെബ്രുവരി 2022 (12:07 IST)
ആറാട്ട് ട്രെയിലര്‍ യൂട്യൂബില്‍ തരംഗമാകുന്നു. കണ്ടവര്‍ പറയുന്നു മോഹന്‍ലാല്‍ മാസ് ആണെന്ന്. കാണാത്തവര്‍ക്ക് അത് ഷെയര്‍ ചെയ്യുന്നു. പുറത്തു വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ട്രെയിലര്‍ ഒരു മില്യണ്‍ കാഴ്ചക്കാരെ പിന്തള്ളി 2 മില്യണിലേക്ക്.
2022 ഫെബ്രുവരി 10നാണ് ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമ പ്രദര്‍ശനത്തിനെത്തുന്നത്. ആറാട്ടില്‍ എ ആര്‍ റഹ്മാനുമുണ്ട്. ചിത്രത്തിലെ ഒരു ഗാനരംഗത്തിലാണ് മോഹന്‍ലാലിനൊപ്പം റഹ്മാന്‍ പ്രത്യക്ഷപ്പെടുക.മലയാളത്തിലെ തന്നെ ഏറ്റവും ചെലവേറിയ ഗാനരംഗങ്ങളില്‍ ഒന്നായിരിക്കും ഇതെന്നും പറയപ്പെടുന്നു. ചെന്നൈയിലായിരുന്നു ഷൂട്ട്.
 
ശ്രദ്ധ ശ്രീനാഥാണ് നായികയായെത്തുന്ന ആറാട്ടില്‍ സായ് കുമാര്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്ദ്രന്‍സ് വിജയരാഘവന്‍, സ്വാസിക, രചന നാരായണക്കുട്ടി, ഷീല എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
സംഗീതം രാഹുല്‍ രാജ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍