Aamir Khan- Gauri Sprat: 60 വയസിൽ ആമിർഖാന് പുതിയ പ്രണയം, മാധ്യമങ്ങൾക്ക് മുന്നിൽ പുതിയ പങ്കാളിയെ പരിചയപ്പെടുത്തി താരം

അഭിറാം മനോഹർ
വെള്ളി, 14 മാര്‍ച്ച് 2025 (11:47 IST)
Aamir Khan- Gauri Sprat
ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള താരങ്ങളില്‍ ഒരാളാണ് നടന്‍ ആമിര്‍ഖാന്‍. 2 തവണ വിവാഹിതനായിട്ടുള്ള താരം അടുത്തിടെയാണ് തന്റെ പങ്കാളിയായ കിരണ്‍ റാവുമായുള്ള വിവാഹബന്ധം താരം വേര്‍പ്പെടുത്തിയത്. ഇപ്പോഴിതാ 60 വയസുള്ള താരം വീണ്ടും പ്രണയത്തില്‍ അകപ്പെട്ടിരിക്കുകയാണ്. മുംബൈയില്‍ മാധ്യമങ്ങളുമായി നടത്തിയ മുഖാമുഖത്തിനിടെയാണ് തന്റെ പ്രണയിനിയെ ആമിര്‍ പരിചയപ്പെടുത്തിയത്.
 
ആമിര്‍ഖാന്റെ പ്രൊഡക്ഷന്‍ കമ്പനിയില്‍ തന്നെ ജോലിചെയ്യുന്ന ഗൗരി എന്ന തമിഴ് സ്വദേശിനിയാണ് ആമിറിന്റെ പുതിയ കാമുകി. ഇവരുമായി 25 വര്‍ഷത്തെ പരിചയം തനിക്കുണ്ടെന്നും രണ്ടുപേരും തമ്മില്‍ ഗൗരവകരവും പ്രതിബദ്ധതയുമുള്ള ബന്ധമാണുള്ളതെന്നും ആമിര്‍ പറയുന്നു. കഴിഞ്ഞ ദിവസം അറുപതാം ജന്മദിനവുമായി ബന്ധപ്പെട്ട് സല്‍മാന്‍ ഖാന്‍, ഷാറൂഖ് ഖാന്‍ എന്നിവര്‍ക്ക് ആമിര്‍ഖാന്‍ അത്താഴവിരുന്ന് ഒരുക്കിയിരുന്നു. ഗൗരിയും വിരുന്നില്‍ പങ്കെടുത്തിരുന്നുവെന്ന് ആമിര്‍ഖാന്‍ പറയുന്നു.
 
 
 
പുതിയ ബന്ധത്തില്‍ മക്കളും സന്തോഷത്തിലാണ്. ഔദ്യോഗികമായി ഒരു കുടുംബ ഗെറ്റ് ടുഗതര്‍ ഉണ്ടായിട്ടില്ല. 6 വയസുള്ള ആണ്‍കുട്ടിയുടെ അമ്മയാണ് ഗൗരി. ലഗാന്‍, ദംഗല്‍ അടക്കം തന്റെ സിനിമകളെ ഗൗരി കണ്ടിട്ടുള്ളെന്നും ആമിര്‍ പറയുന്നു. അറുപതാം വയസില്‍ വിവാഹം ചെയ്യുന്നത് യോജിക്കുമോ എന്ന് എനിക്കറിയില്ല. തന്റെ മുന്‍ ഭാര്യമാരുമായി മികച്ച ബന്ധം പുലര്‍ത്തുന്നതില്‍ താന്‍ ഭാഗ്യവാനാണെന്നും ആമിര്‍ഖാന്‍ പറഞ്ഞു.  2 വിവാഹങ്ങളാണ് ആമിര്‍ഖാനുണ്ടായിട്ടുള്ളത്. നിര്‍മാതാവായ റീന ദത്തയാണ് ആദ്യ പങ്കാളി. ഈ ബന്ധത്തില്‍ ജുനൈദ് ഖാന്‍, ഇറാ ഖാന്‍ എന്നീ 2 കുട്ടികളുണ്ട്. 2021ലാണ് ആമിര്‍ ഖാന്‍ രണ്ടാമത് വിവാഹമോചിതനാകുന്നത്.  സംവിധായകയായ കിരണ്‍ റാവുവാണ് രണ്ടാം ഭാര്യ. ഈ ബന്ധത്തില്‍ ആസാദ് എന്ന മകനും ആമിര്‍ ഖാനുണ്ട്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article