500 മെസ്സേജ് ദിവസം വരുന്നു, തിയറ്ററില്‍ ഓടാത്ത പടം ഒ.ടി.ടിയില്‍ എത്തിയപ്പോള്‍, വിനയ് ഫോര്‍ട്ട് പറയുന്നു

കെ ആര്‍ അനൂപ്
ചൊവ്വ, 2 ജനുവരി 2024 (11:24 IST)
മാലിക്,ചുരുളി തുടങ്ങി വിനയ് ഫോര്‍ട്ടിന്റെ പ്രധാനപ്പെട്ട സിനിമകളെല്ലാം ഒ.ടി.ടിയിലാണ് റിലീസായത്.ഒ.ടി.ടിയില്‍ സിനിമകള്‍ വരുന്നത് തന്നെപ്പോലൊരു ആക്ടറിന് ഒരിക്കലും ഗുണം ചെയ്യില്ലെന്നും ഒരു സ്റ്റാറിന് ചിലപ്പോള്‍ അത് സഹായകരമായിരിക്കുമെന്നും നടന്‍ പറയുന്നു.
 
'എന്റെ പ്രധാനപ്പെട്ട സിനിമകളെല്ലാം ആ സമയത്ത് ഒ.ടി.ടിയിലാണ് വന്നത്.ഒ.ടി.ടിയില്‍ സിനിമകള്‍ വരുന്നത് എന്നെപ്പോലൊരു ആക്ടറിന് ഒരിക്കലും ഗുണം ചെയ്യില്ല. ഒരു സ്റ്റാറിന് ചിലപ്പോള്‍ അത് സഹായകരമായിരിക്കും. തീയറ്ററില്‍ ഇറങ്ങിയിരുന്നെങ്കില്‍ അത് വലിയ ഗുണമായേനെ. ഈയിടെ എന്റെ സോമന്റെ കൃതാവ് എന്ന സിനിമ ഇറങ്ങി.അത് ഒ.ടി.ടിയില്‍ ഇറങ്ങിയശേഷം എനിക്ക് 500 മെസ്സേജ് ഒക്കെ ഒരു ദിവസം വരുന്നുണ്ട്. ആ ചിത്രം ഒ.ടി.ടിയില്‍ ഇറങ്ങിയപ്പോള്‍ ഒരുപാട് ആളുകള്‍ കാണുന്നുണ്ട്. ഇനി വരാനിരിക്കുന്ന ചിത്രങ്ങളും വലിയ പ്രതീക്ഷയുള്ളവയാണ്. എന്റെ വ്യക്തിപരമായ കാരണങ്ങളാല്‍ ഞാന്‍ കുറച്ചു കാലം ബ്രേക്ക് എടുത്തിരുന്നു. ഇപ്പോള്‍ ഞാന്‍ പെരുമാനി എന്നൊരു പടം ചെയ്തിട്ടുണ്ട്. അപ്പന്‍ സിനിമയുടെ സംവിധായകനാണ് ഒരുക്കുന്നത്. ഗംഭീര സിനിമയാണിത്. പിന്നെ ആര്‍ക്കറിയാം എന്ന ചിത്രം സംവിധാനം ചെയ്ത രാജേഷ് രവിയോടൊപ്പം ഒരു ചിത്രം ചെയ്തു. ഇവരെല്ലാം മികച്ച എഴുത്തുകാരാണ്. ഗംഭീര തിരക്കഥ എന്ന് പറയുന്നത് ഒരു അഭിനേതാവിനെ സംബന്ധിച്ച് ഭാഗ്യമാണ്. അതൊരു അനുഗ്രഹമാണ്',- വിനയ് ഫോര്‍ട്ട് പറയുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article