നിർമാതാവായി അലി അക്‌ബർ, സംവിധാനം രാമസിം‌ഹൻ: 1921 പുഴ മുതൽ പുഴ വരെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Webdunia
വെള്ളി, 21 ജനുവരി 2022 (14:50 IST)
അലി അക്ബർ അണിയിച്ചൊരുക്കുന്ന ‘1921 പുഴ മുതൽ പുഴ വരെ’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സിനിമയുടെ ചിത്രീകരണത്തിനിടെ ഹിന്ദുമതത്തിലേക്കെത്തിയ അലി അക്‌‌ബർ രാമസിംഹൻ എന്ന പേര് സ്വീകരിച്ചിരുന്ന്. ഈ പേരാണ് അദ്ദേഹം സംവിധായകനായും സ്വീകരിച്ചിരിക്കുന്നത്. അതേസമയം, നിർമാതാവായി തൻ്റെ പഴയ പേരായ അലി അക്ബർ ആണ് ഉള്ളത്.
 
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥ പറയുന്ന വാരിയം കുന്നൻ എന്ന സിനിമ സംവിധായകൻ ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകൻ അലി അക്ബർ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി സിനിമ ചെയ്യുന്ന കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. മമധർമ എന്ന പേരിൽ പിരിവ് നടത്തിയായിരുന്നു ചിത്രം നിർമിച്ചത്.
 
നടൻ തലൈവാസൻ വിജയ് ആണ് ചിത്രത്തിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദായി വേഷമിടുന്നത്. ജോയ് മാത്യൂവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article