സിമ്രാന്‌ 20കോടി വേണം !

Webdunia
FILEWD
സിമ്രാന്‍റെ രണ്ടാം വരവ്‌ ചിത്രം വിജയിച്ചില്ലെന്നതോ പോട്ടെ, സംവിധായനും നടിയും തമ്മില്‍ നിയമയുദ്ധത്തിനും അരങ്ങൊരുങ്ങി. താനറിയാതെ തന്‍റെ കഥാപാത്രത്തെ സംവിധായകന്‍ എയ്ഡ്സ്‌ രോഗിയാക്കിയെന്ന ആരോപണവുമായി സിമ്രാന്‍ 20 കോടിയാണ്‌ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നു എന്നാണ്‌ പുതിയ വാര്‍ത്ത.

മലയാളത്തിലൂടെ തെന്നിന്ത്യയിലേക്ക്‌ ആദ്യ വരവ്‌ നടത്തിയ സിമ്രാന്‍ വിവാഹ ശേഷമുള്ള മടങ്ങിവരവും മലയാളത്തിലൂടെയാകട്ടെ എന്ന്‌ നിശ്ചയിക്കുകയായിരുന്നു. വിനു ആനന്ദ്‌ സംവിധാനം ചെയ്ത ‘ഹാര്‍ട്ട്‌ബീറ്റ്സ്‌’ സിമ്രാന്‍റെ മടങ്ങിവരവ്‌ ചിത്രമെന്ന ലേബലോടെയാണ്‌ തിയേറ്ററിലെത്തിയത്‌.ചിത്രം എട്ടു നിലയില്‍ പൊട്ടി. തെന്നിന്ത്യന്‍ താരസുന്ദരി സിമ്രാന്‍റെ നായകനായി ഇന്ദ്രജിത്ത്‌ വന്നത്‌ കൊണ്ട്‌ മാത്രമല്ല നായിക എയ്ഡ്സ്‌ രോഗിയായതും പ്രേക്ഷകന്‌ ഇഷ്ടപ്പെട്ടില്ല.

സിനിമയുടെ ഒടുവില്‍ സിമ്രാന്‍ എയ്ഡ്സ്‌ ബാധിതയായി മരിക്കുകയാണ്‌. എന്നാല്‍ ഇക്കാര്യം താന്‍ അറിഞ്ഞിരുന്നില്ലെന്നാണ്‌ നടിയുടെ നിലപാട്‌. സിനിമയുമായി സഹകരിക്കാനാകാതെ താന്‍ സെറ്റില്‍ നിന്ന്‌ മടങ്ങുകയായിരുന്നു എന്നും അതിന്‍റെ പ്രതികാരം തീര്‍ക്കാനാണ്‌ നായികക്ക്‌ എയ്ഡസ്‌ രോഗം കല്‍പിച്ചു നല്‍കിയത്‌ എന്നുമാണ്‌ നടിയുടെ പരാതി.

എന്തായാലുടെ നഷ്ടപരിഹാരമായി 20 കോടിയാണ്‌ നടി ആവശ്യപ്പെട്ടിരിക്കുന്നത്‌. ആദ്യം രണ്ട്‌ കോടി നഷ്ടപരിഹാരം ആവശ്യപ്പെടാനായിരുന്നു നടിയുടെ നീക്കമത്രേ, പിന്നീട്‌ ലഭിച്ച നിയമോപദേശ പ്രകാരമാണ്‌ നഷ്ടപരിഹാരം 20 കോടിയാക്കി ഉയര്‍ത്തിയത്‌.

സിനിമയുടെ ബഡ്ജറ്റ്‌ ഒരു കോടിമാത്രമായിരുന്നു. നടിയുടെ പ്രതിഫലമാകട്ടെ ആറുലക്ഷത്തിന്‌ താഴെയും സിനിമയുടെ നിര്‍മ്മതാവ്‌ ജോളി ജോസഫിനും സംവിധായകന്‍ വിനു ആനന്ദിനും എതിരെ നഷ്ടപരിഹാരതുക ആവശ്യപ്പെട്ട്‌ നടിയുടെ അഭിഭാഷകന്‍ നോട്ടീസ്‌ ആയച്ചെന്നാണ്‌ അറിയുന്നത്.