ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിയ ധനുഷ് തന്‍റെ പുതിയ ചിത്രത്തില്‍ അമലാ പോളിനെ നായികയാക്കുന്നു. പ്രമുഖ ഛായാഗ്രാഹകനായ വേല്‍രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ധനുഷിന്‍റെ നായികയായി അമലയെത്തുന്നത്. ഓഗസ്റ്റ് 23ന് ചിത്രീകരണം ആരംഭിക്കും.
അടുത്ത പേജില്‍ -
രാം ചരണ്‍ തേജയ്ക്കും നായിക അമല തന്നെ!
സിനിമ പരാജയപ്പെട്ടാലും മിനിമം 40 കോടി രൂപയെങ്കിലും കളക്ഷന്‍ നേടുന്നത് ഏത് താരത്തിന്‍റെ സിനിമയ്ക്കാണ്? അത് രാം ചരണ്‍ തേജയല്ലാതെ മറ്റാരാണ്. രാം ചരണ്‍ തേജയുടെ പുതിയ ചിത്രത്തിലേക്കും നായികയായി പരിഗണിക്കുന്നത് അമലാ പോളിനെയാണ്. രാം ചരണിന്‍റെ നായക് എന്ന സിനിമയില്‍ മുമ്പ് അമല അഭിനയിച്ചിട്ടുണ്ട്.
അടുത്ത പേജില്‍ -
ഹോട്ട് താരം ഫഹദ് ഫാസിലിനൊപ്പം അമല!
മലയാളത്തില്‍ അമലാ പോളിന്‍റെ ഏറ്റവും വലിയ ഹിറ്റ് ‘റണ്‍ ബേബി റണ്‍’ ആണ്. ആ വിജയത്തെയും മറികടക്കാനാണ് അമല സത്യന്‍ അന്തിക്കാടിനൊപ്പം ചേരുന്നത്. സത്യന്‍ അന്തിക്കാടിന്‍റെ പുതിയ ചിത്രത്തില്‍ അമലയ്ക്ക് നായകന്‍ ഫഹദ് ഫാസിലാണ്. സംഗീതം വിദ്യാസാഗര്‍.