ഫഹദിനെ നായകനാക്കി ഗൌതം വാസുദേവ് മേനോന്‍ ഒരു സിനിമ ചെയ്യുന്നു എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. അത് മലയാളം - തമിഴ് ഭാഷകളില്‍ ഒരു പ്രണയചിത്രമായിരിക്കുമെന്നും കേട്ടിരുന്നു. എന്നാല്‍ ആ പ്രൊജക്ട് യാഥാര്‍ത്ഥ്യമായില്ല.
ഇപ്പോള്‍ ഒരു ബഹുഭാഷാചിത്രം ഒരുക്കുന്നതിന്‍റെ പ്രാഥമിക ആലോചനകളിലാണ് ഗൌതം മേനോന്‍. നാലുഭാഷകളില്‍ ഒരുക്കുന്ന സിനിമയില്‍ നാല് നായകന്‍മാരാണ് ഉള്ളത്. പുനീത് രാജ്കുമാര്‍, സായ് വരുണ്‍ തേജ്, പൃഥ്വിരാജ് എന്നിവരെ നായകന്‍മാരായി നിശ്ചയിച്ചിട്ടുണ്ട്. തമിഴ് താരത്തിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു.
മലയാളത്തില്‍ നിന്ന് ഫഹദിനെ ഒഴിവാക്കി പൃഥ്വിരാജിനെ തീരുമാനിച്ചതിന് ഗൌതം മേനോന് വ്യക്തമായ മറുപടിയുണ്ട്. ഫഹദിനെ ഈ പ്രൊജക്ടിലേക്ക് ഒരിക്കലും ആലോചിച്ചിട്ടില്ല. അത് വേറൊരു പ്രൊജക്ടാണ്. ആ സിനിമയും ഉടന്‍ ഉണ്ടാകും - ഗൌതം പറയുന്നു.
പൃഥ്വിരാജുമായി ഒരു സിനിമ ചെയ്യണമെന്ന് ഗൌതം മേനോന്‍ കുറച്ചുകാലമായി ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴാണ് അദ്ദേഹത്തിന് യോജിച്ച ഒരു കഥാപാത്രം ഗൌതമിന്‍റെ മനസില്‍ ഉരുത്തിരിഞ്ഞത്.
തമന്നയും അനുഷ്കയുമാണ് പൃഥ്വിച്ചിത്രത്തിലെ നായികമാര്‍. അമേരിക്കയിലാണ് പൂര്‍ണമായും ഈ സിനിമ ചിത്രീകരിക്കുന്നത്.