കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി ഏത് റിസ്ക്കും എടുക്കാന്‍ തയ്യാറാണ് ആമിര്‍ ഖാന്. സിനിമയോടുള്ള തന്റെ ഈ ആത്മാര്‍ത്ഥത ദംഗല്‍ എന്ന സിനിമയിലൂടെ തെളിയിക്കുകയാണ് ആമിര്‍ ഖാന്. ചിത്രത്തിന് വേണ്ടി 22 കിലോയാണ് താരം കൂട്ടിയത്. ചിത്രത്തില്‍ ആമിര്‍ എത്തുന്നത് രണ്ട് പെണ്‍കുട്ടികളുടെ പിതാവായ ഗുസ്തിക്കാരന്റെ റോളിലാണ്. നിതീഷ് തിവാരിയാണ് സംവിധാനം ചെയ്യുന്നത്.
ചിത്രത്തിനായി ഗുസ്തി പരിശീലനത്തിലും ശരീരം രൂപപ്പെടുത്തുന്ന തിരക്കിലുമായിരുന്നു ആമിര്‍ കഴിഞ്ഞ കുറേ മാസങ്ങള്‍. ഇന്ത്യയുടെ വനിതാ ഗുസ്തി താരങ്ങളായ ഗീതാ ഫോഗാട്ടിന്റെയും ബബിതാ കുമാരിയുടെയും പിതാവായ ഗുസ്തിചാമ്പ്യനും പരിശീലകനുമായ മഹാവീര്‍ ഫോഗാട്ടിനെയാണ് ദംഗലില്‍ ആമിര്‍ അവതരിപ്പിക്കുന്നത്.
ഹോളിവുഡ് ഫിറ്റ്നസ് വിദഗ്ധരുടെ സഹായത്തോടെയാണ് ആമിര്‍ ഗുസ്തിക്കാരനാകാന്‍ ശരീരം രൂപപ്പെടുത്തിയത്. ഫേസ്ബുക്കില്‍ അമീര്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.