അനിമലിലെ ആ ഗാനം പുറത്ത് ! രണ്‍ബീറിനൊപ്പം ത്രിപ്തി ദിമ്രിയും, വീഡിയോ സോങ് കാണാം

കെ ആര്‍ അനൂപ്
ബുധന്‍, 20 ഡിസം‌ബര്‍ 2023 (12:49 IST)
രണ്‍ബീര്‍ കപൂര്‍ ചിത്രം അനിമലിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചില്ലെങ്കിലും ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിക്കാന്‍ സിനിമയ്ക്കായി. രണ്‍ബീര്‍ കപൂര്‍, രശ്മിക മന്ദാന, അനില്‍ കപൂര്‍ എന്നിവര്‍ക്കൊപ്പം ത്രിപ്തി ദിമ്രിയുടെ വേഷം ചിത്രത്തിലെ സര്‍പ്രൈസ് എലമെന്റ് എന്ന നിലയില്‍ പ്രശംസ നേടുന്നു. ഇപ്പോഴിതാ രണ്‍ബീറും ത്രിപ്തിയും ഒന്നിക്കുന്ന സിനിമയിലെ മനോഹരമായ വീഡിയോ സോങ് പുറത്തിറങ്ങി.
 
രാജ് ശേഖറിന്റെ വരികള്‍ക്ക് വിശാല്‍ മിശ്രയുടെ റൊമാന്റിക് കോമ്പോസിഷനില്‍ പിറന്ന ''പെഹലേ ഭി മെയ്ന്‍'' യൂട്യൂബില്‍ തരംഗമാക്കുകയാണ്.
രണ്‍ബീറുമായുള്ള തൃപ്തിയുടെ സിനിമയിലെ രംഗങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിക്കുന്നുണ്ട്. 2017ല്‍ പുറത്തിറങ്ങിയ 'പോസ്റ്റര്‍ ബോയ്സ്'എന്ന ചിത്രത്തിലൂടെയാണ് തൃപ്തി ദിമ്രി അരങ്ങേറ്റം കുറച്ചത്.ക്വാല, ബുള്‍ബുള്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.ബുള്‍ബുള്ളിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ ഒടിടി അവാര്‍ഡും താരത്തിന് ലഭിച്ചിട്ടുണ്ട്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article