വമ്പന്‍ നേട്ടം,150 മില്യണ്‍ കാഴ്ചക്കാരുമായി സായി പല്ലവിയുടെ സാരംഗ ദരിയാ

കെ ആര്‍ അനൂപ്
ശനി, 24 ഏപ്രില്‍ 2021 (14:46 IST)
സായി പല്ലവിയുടെ ഓരോ സിനിമകളും ഗാനങ്ങളും ആരാധകര്‍ക്ക് ആഘോഷമാക്കാറുണ്ട്. നടിയുടെ പുതിയ സിനിമയായ 'ലവ് സ്റ്റോറി'യിലെ സാരംഗ ദരിയാ എന്ന ഗാനം യൂട്യൂബില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരിക്കുകയാണ്. പുറത്തിറങ്ങി ഒരുമാസത്തിനകം 150 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കാന്‍ പാട്ടിനായി.
 
അതിമനോഹരമായ സായി പല്ലവിയുടെ ചുവടുകളും ഫോക്ക് സംഗീതത്തിലുള്ള ഈ ഗാനത്തിന്റെ പ്രധാന ആകര്‍ഷണമാണ്. ഭാഷകളുടെ അതിര്‍വരമ്പുകള്‍ പോലും പൊട്ടിച്ച് ജൈത്രയാത്ര തുടരുകയാണ് സാരംഗ ദരിയാ. വണ്‍ മില്യണില്‍ കൂടുതല്‍ ലൈക്കുകളും ഗാനം നേടി.
 
സുഡാല അശോക് തേജയുടെ വരികള്‍ക്ക് പവന്‍ സി.എച്ചാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.നാഗ ചൈതന്യയാണ് 'ലവ് സ്റ്റോറി'യിലെ നായകന്‍. ഏപ്രില്‍16 ന് പ്രദര്‍ശനത്തിന് എത്തേണ്ടിയിരുന്ന ചിത്രം നിലവിലെ സാഹചര്യത്തില്‍ റിലീസ് മാറ്റിവച്ചിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article