സായി പല്ലവി, സുരേഷ് ഗോപി, നിവിന്‍ പോളി ചേര്‍ന്ന് 'ആര്‍ക്കറിയാം' ട്രെയിലര്‍ റിലീസ് ചെയ്യും, പുതിയ വിവരങ്ങള്‍ ഇതാ!
ബിജു മേനോന്‍, പാര്‍വതി, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'ആര്‍ക്കറിയാം' റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ 11 മാര്‍ച്ച് രാവിലെ 9 മണിക്ക് പുറത്തു വരും. സായി പല്ലവി, സുരേഷ് ഗോപി, നിവിന്‍ പോളി എന്നിവര്‍ ചേര്‍ന്നാണ് ട്രെയിലര്‍ റിലീസ് ചെയ്യുന്നതെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു.ഏപ്രില്‍ മൂന്നിന് സിനിമ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റിണ് ലഭിച്ചതെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
'ഒരു കാര്യത്തെ കുറിച്ച് യാതൊരു പിടിയുമില്ലാതിരിക്കുമ്പോള്‍ പറയുന്ന ഒരു വാക്കാണ് ആര്‍ക്കറിയാം. ഉത്തരം പ്രതീക്ഷിക്കാത്ത ചോദ്യമെന്ന് വേണമെങ്കില്‍ പറയാം'- സംവിധായകന്‍ സാനു ജോണ്‍ പറഞ്ഞു.ബിജുമേനോന്‍ 72 കാരനായ ഗണിത അധ്യാപകനായാണ് വേഷമിടുന്നത്.സാനു ജോണ്‍ വര്‍ഗീസും രാജേഷ് രവിയും അരുണ്‍ ജനാര്‍ദ്ദനനുമാണ് തിരക്കഥ. കോട്ടയം ഭാഷ ശൈലിയിലായിരുന്നു പാര്‍വതി ഈ ചിത്രത്തില്‍ സംസാരിക്കുന്നത്. ജി ശ്രീനിവാസ റെഡ്ഡി ചായാഗ്രഹണവും മഹേഷ് നാരായണന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ഒപിഎം സിനിമാസും മൂണ്‍ ഷോട്ട് എന്റര്‍ടെയിന്മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.