'ലോകം',ഭ്രമത്തിലെ രണ്ടാമത്തെ ഗാനം ഇന്നെത്തും

കെ ആര്‍ അനൂപ്
വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (08:55 IST)
പൃഥ്വിരാജ്-ഉണ്ണിമുകുന്ദന്‍ ചിത്രം ഭ്രമം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. അടുത്തിടെ പുറത്തുവന്ന ടീസര്‍, ട്രെയിലര്‍ എന്നിവയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ ലിറിക്കല്‍ സോങ്ങും പ്രേക്ഷകര്‍ ഏറ്റെടുത്തു. ഇപ്പോഴിതാ രണ്ടാമത്തെ ഗാനം പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് അണിയറ പ്രവര്‍ത്തകര്‍.
ജേക്‌സ് ബിജോയുടെ സംഗീതത്തില്‍ പൃഥ്വിരാജ് ആലപിച്ച ഗാനമാണ് പുറത്തു വരാനിരിക്കുന്നത് എന്നാണ് വിവരം.ലോകം എന്ന് തുടങ്ങുന്ന ഗാനം സെപ്റ്റംബര്‍ 30 ന് വൈകുന്നേരം 5 മണിക്ക് റിലീസ് ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

Next Article