മമ്മൂട്ടിയോട് അടുക്കാന്‍ പലര്‍ക്കും പേടിയാണ്!

Webdunia
ബുധന്‍, 7 സെപ്‌റ്റംബര്‍ 2016 (15:47 IST)
പലരും പേടിയോടെയാണ് മമ്മൂട്ടി എന്ന മഹാനടനെ നോക്കിക്കാണുന്നത്. മമ്മൂട്ടിയെ കാണുമ്പോള്‍ പേടി, സംസാരിക്കാന്‍ പേടി, അടുത്തിരിക്കാന്‍ പേടി, ഫോണ്‍ ചെയ്യാന്‍ പേടി... അങ്ങനെ മമ്മൂട്ടിപ്പേടികള്‍ പലവിധമുണ്ട്.
 
മമ്മൂട്ടിയുടെ സിനിമകള്‍ റിലീസാകുന്ന ദിവസം തങ്ങളുടെ സിനിമകള്‍ റിലീസ് ചെയ്യാന്‍ വമ്പന്‍ താരങ്ങള്‍ക്ക് പോലും പേടിയുണ്ടെന്നൊരു സംസാരവും സജീവമാണ്. എന്തായാലും സംവിധായകന്‍ സിദ്ദിക്ക് പറയുന്നത് മമ്മൂട്ടിയെ പേടിയുള്ള മറ്റൊരാളെക്കുറിച്ചാണ്!
 
“മമ്മൂട്ടിയോട് അടുക്കാന്‍ പലര്‍ക്കും പേടിയാണ്... പ്രായത്തിന് പോലും” - മമ്മൂട്ടിക്ക് ജന്‍‌മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് സിദ്ദിക്ക് തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചതാണ് ഈ വരികള്‍.
Next Article