പ്രേംജി: കടന്നുപോയ മഹാപ്രതിഭ

Webdunia
FILEFILE
അറുപതിലധികം സിനിമകളില്‍ വേഷമിട്ടിട്ടും. പിറവി എന്ന ഒറ്റചിത്രം കൊണ്ട് ഇന്ത്യന്‍ സൗഹൃദയത്വത്തിന്‍റെ താളമായി മാറിയ നടനായിരുന്നു പ്രേംജി.

നാടകത്തിലും സിനിമയിലും പുതിയ പാത വെട്ടിത്തെളിച്ചുകൊണ്ട് കാലത്തിനപ്പുറത്തേക്ക് നടന്നുപോയ ആ മഹാപ്രതിഭയുടെ അഞ്ചാം ചരമവാര്‍ഷികദിനമാണ് ഓഗസ്റ്റ് 10.

1908 സെപ്റ്റംബര്‍ 23ന് പൊന്നാനിയിലാണ് പ്രേംജി ജനിച്ചത്. യഥാര്‍ത്ഥപേര്: എം.പി ഭട്ടതിരിപ്പാട്. 19--ാം വയസ്സില്‍ മംഗളോദയത്തില്‍ പ്രൂഫ് റീഡറായി വി.ടി. ഭട്ടതിരിപ്പാടിന്‍റെ അടുക്കളയില്‍ നിന്ന് അരങ്ങത്തേയ്ക്ക് എന്ന നാടകത്തിലൂടെ അഭിനയരംഗത്തെത്തി.

പിന്നീട് എം.ആര്‍.ബിയുടെ മറക്കുടക്കുള്ളിലെ മഹാനഗരം, മുത്തിരിങ്ങോട് ഭവത്രാതന്‍ നമ്പൂതിരിയുടെ അപ്ഫന്‍റെ മകള്‍, ചെറുകാടിന്‍റെ നമ്മളൊന്ന്, സ്നേഹബന്ധങ്ങള്‍, പി.ആര്‍. വാരിയരുടെ ചവിട്ടിക്കുഴച്ച മണ്ണ് എന്നീ നാടകങ്ങളില്‍ അഭിനയിച്ചു.

17- ാം വയസ്സില്‍ കുറിയേടത്തില്ലാത്തെ വിധവയായ ആര്യാ അന്തര്‍ജ്ജനത്തെ വിവാഹം ചെയ്ത ഇദ്ദേഹം എം.ആര്‍.ബിയുടെ സഹോദരനാണ്.

കലാകൗമുദി നടാക കൂട്ടായ്മയുടെ ഷാജഹാന്‍ എന്ന നാടകത്തിലെ അഭിനയത്തിന് സ്വര്‍ണ്ണമെഡല്‍ ലഭിച്ചു. കേരളസംഗീത നാടക അക്കാദമി ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്.

മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ പ്രേംജി തച്ചോളി ഒതേനന്‍, കുഞ്ഞാലിമരയ്ക്കാര്‍, ലിസ, യാഗം, ഉത്തരായനം, പിറവി തുടങ്ങിയ 60 ഓളം ചിത്രങ്ങളിലും വേഷമിട്ടു.

പിറവിയിലെ അഭിനയത്തിന് 1988 ല്‍ മികച്ച നടനുള്ള ഭരത് അവാര്‍ഡും സംസ്ഥാന ഗവണ്‍മെന്‍റ് അവാര്‍ഡും ലഭിച്ചു.

കൃതികള്‍: സപത്നി, നാല്‍ക്കാലികള്‍, രക്തസന്ദേശം, പ്രേംജി പാടുന്നു.

1998 ഓഗസ്റ്റ് 10ന് അന്തരിച്ചു.