തോപ്പില്‍ ജോപ്പന്‍റെ കാര്യത്തില്‍ മമ്മൂട്ടിക്ക് ഒരു പേടിയുണ്ട്. ഒരിക്കലും അത് മോഹന്‍ലാലിന്‍റെ പുലിമുരുകനെയല്ല. ആരാധകരുടെ അമിതപ്രതീക്ഷയെയാണ് മെഗാസ്റ്റാര്‍ പേടിക്കുന്നത്.
“തോപ്പില്‍ ജോപ്പനില്‍ നിന്ന് ആരാധകര്‍ ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്. അതാണ് ഒരു പേടി” - ചിത്രത്തിന്‍റെ ഓഡിയോ റിലീസ് ചടങ്ങില്‍ മമ്മൂട്ടി പറഞ്ഞു.
തോപ്പില്‍ ജോപ്പന്‍ കുടുംബത്തില്‍ കയറ്റാന്‍ കൊള്ളാവുന്ന ആളാണെന്നും അതുകൊണ്ട് ചിത്രം കാണാന്‍ കുടുംബസമേതം വരാമെന്നും മമ്മൂട്ടി ഉറപ്പുനല്‍കുന്നു. പേരുകേട്ടും പോസ്റ്ററിലെ ടാഗ് കണ്ടും തെറ്റിദ്ധരിക്കേണ്ടെന്ന് മമ്മൂട്ടി പറയുന്നു. ‘50% ലവ്, 50% ആല്‍ക്കഹോള്‍’ എന്നാണ് തോപ്പില്‍ ജോപ്പന്‍റെ ടാഗ് ലൈന്‍.
ജോണി ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന് നിഷാദ് കോയയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അടുത്ത മാസം തോപ്പില്‍ ജോപ്പന്‍ പ്രദര്‍ശനത്തിനെത്തും.