10 വര്‍ഷം സിനിമയിൽ നിന്നും പുറത്തായി, കാരണം ദിലീപ്; ഗുരുതര ആരോപണങ്ങളുമായി വിനയൻ

തുമ്പി ഏബ്രഹാം
വെള്ളി, 17 ജനുവരി 2020 (12:57 IST)
ഒരുപിടി നല്ല സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകനാണ് വിനയന്‍.  എന്നാൽ കുറെ കാലമായി മലയാള സിനിമാ മേഖലയില്‍ നിന്നും സംവിധായകന്‍ വിനയന്‍ മാറി നില്‍ക്കുകയായിരുന്നു.ഇപ്പോൾ അതിനുള്ള കാരണവും വിനയൻ വ്യക്തമാക്കുകയാണ്. താന്‍ 10 വര്‍ഷം പുറത്തുനില്‍ക്കാന്‍ കാരണം ദിലീപ് ആണെന്ന് വിനയന്‍ പറയുന്നു. ഇതിനു ശരിവെക്കുന്ന ആരോപണവുമായിട്ടാണ് വിനയന്‍ രംഗത്തെത്തിയത്.
 
മാക്ടയുടെ നേതൃത്വത്തിലുണ്ടായിരുന്ന കാലത്ത് 40 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയിട്ട് ഒരു സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാന്‍ തയാറാകാതിരുന്നപ്പോള്‍ അതു ശരിയല്ലെന്നു കര്‍ശനമായി പറഞ്ഞിരുന്നു,അന്ന് മലയാള സിനിമ വ്യവസായത്തില്‍ നിന്നു തന്നെ പുറത്താക്കുമെന്നായിരുന്നു നടന്‍ ദിലീപ് പറഞ്ഞത്. അതിന്റെ തുടര്‍ച്ചയായിരുന്നു തനിക്കെതിരെയുള്ള വിലക്കെന്ന് വിനയന്‍ വെളിപ്പെടുത്തുന്നു.
 
പ്രേംനസീര്‍ സാംസ്‌കാരിക സമിതിയും കണ്ണൂരിലെ എയറോസിസ് കോളേജും ചേര്‍ന്നു ഏര്‍പ്പെടുത്തിയ പ്രേംനസീര്‍ ചലച്ചിത്ര രത്‌നം അവാര്‍ഡ് ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു വിനയന്‍. 10 വര്‍ഷത്തെ നിയമ പോരാട്ടത്തിനു ശേഷം അനുകൂല വിധി സമ്ബാദിച്ചതിനു ശേഷമാണ് ചലച്ചിത്ര സംഘടനകളുടെ വിലക്ക് മറികടന്നു വീണ്ടും സിനിമ ചെയ്തത്. അപ്പോഴേക്കും 10 വര്‍ഷങ്ങളാണ് നഷ്ടപ്പെട്ടത്. ഒരു കാലത്തും അവാര്‍ഡുകള്‍ക്ക് തന്നെ പരിഗണിക്കാറില്ല. സത്യം വിളിച്ചു പറയുന്നവനെ എന്തിനു അവാര്‍ഡിനു പരിഗണിക്കണമെന്നാണ് അവര്‍ ചിന്തിക്കുന്നതെന്നും വിനയന്‍ വ്യക്തമാക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article