സിനിമയിൽ നിന്ന് വിട്ടുനിന്നപ്പോഴാണ് ജീവിതം ആസ്വദിച്ചത്: സംവൃതാ സുനിൽ

ഗേളി ഇമ്മാനുവല്‍
വ്യാഴം, 18 ജൂണ്‍ 2020 (21:35 IST)
മലയാളികളുടെ പ്രിയതാരമാണ് സംവൃത സുനിൽ. വിവാഹശേഷം അഭിനയത്തിൽ നിന്ന് ഒരു ഇടവേള എടുത്ത താരം ബിജു മേനോൻ ചിത്രം ‘സത്യം പറഞ്ഞാൽ വിശ്വസിക്കുമോ' എന്ന സിനിമയിലൂടെ തിരിച്ചു വരവ് നടത്തി. സിനിമയിൽ നിന്നും വിട്ടു നിന്നതിനെ കുറിച്ച് ഇപ്പോള്‍ സംവൃത തുറന്നു പറയുകയാണ്. 
 
നേരത്തെ തന്നെ സിനിമയിൽ നിന്ന് ഒരു ബ്രേക്ക് വേണം എന്ന് വിചാരിച്ചിരുന്നു. കുടുംബജീവിതം ആവോളം ആസ്വദിക്കാൻ വേണ്ടിയാണ് അങ്ങനെ തീരുമാനിച്ചത്. കുടുംബത്തിൻറെ പിന്തുണ കൊണ്ടാണ് ഞാൻ സിനിമയിൽ വീണ്ടും തിരിച്ചെത്തിയത്. സിനിമ കണ്ട ശേഷം ചിലർ എന്നോട് വലിയ മാറ്റമൊന്നുമില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ ചില മാറ്റങ്ങളൊക്കെ തനിക്ക് തോന്നിയിരുന്നു എന്നും സംവൃത പറയുന്നു. 
 
സിനിമയിൽ നിന്ന് വിട്ടു നിന്നപ്പോഴാണ് ജീവിതം ആസ്വദിച്ചതെന്നും ഇപ്പോൾ പാചകം വരെ പഠിച്ചു എന്നും സംവൃത പറയുന്നു. ഇനി സിനിമയിൽ സജീവമാകാൻ ആഗ്രഹിക്കുന്നില്ലെന്നും നല്ല സിനിമകൾ വരുകയാണെങ്കിൽ ഇതുപോലെ ഇടവേളക്കുശേഷം വീണ്ടും സിനിമയിൽ കാണാമെന്നും സംവൃത പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article