ലോക്ക് ഡൗണിന് 5 ദിവസം മുമ്പ് മരക്കാർ റിലീസ് ചെയ്‌തിരുന്നെങ്കിൽ അത് സംഭവിക്കുമായിരുന്നു; മനസ്സ് തുറന്ന് പ്രിയദർശൻ !

കെ ആർ അനൂപ്
ശനി, 12 ഡിസം‌ബര്‍ 2020 (15:57 IST)
'മരക്കാർ: അറബിക്കടലിന്റെ സിംഹം' - ഇതുപോലെ ചിത്രത്തിൻറെ പേര് തീയേറ്ററിലെ ബിഗ് സ്ക്രീനിൽ കാണാനായി കാത്തിരിക്കുകയാണ് ആരാധകർ. തൻറെ കരിയറിലെ തന്നെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ് ഇത് എന്നാണ് പ്രിയദർശൻ പറയുന്നത്. ഒരു പക്ഷേ റിലീസ് ചെയ്ത് അഞ്ച് ദിവസം കഴിഞ്ഞ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നെങ്കിൽ നിർമ്മാതാവ് റോഡിൽ നിൽക്കേണ്ടി വന്നേനെ, തമാശ രൂപേണ പ്രിയദർശൻ പറഞ്ഞു. റിലീസ് വൈകുന്നതിൽ ആശങ്കയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 
"ഇതെൻറെ സ്വപ്ന ചിത്രമാണ്, പതിനാറാം നൂറ്റാണ്ട് പുന:സൃഷ്ടിക്കുക എന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു. 100 കോടി ബജറ്റിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എൻറെ കരിയറിലെ തന്നെ ഉയർന്ന ബജറ്റാണ്" - പ്രിയദർശൻ പറഞ്ഞു.
   
സുനിൽ ഷെട്ടി, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, മഞ്ജു വാര്യർ, കല്യാണി പ്രിയദർശൻ, അശോക് സെൽവൻ, പ്രഭു, മുകേഷ്, സുഹാസിനി മണിരത്നം, സിദ്ദിഖ് തുടങ്ങിയ പ്രമുഖ താരങ്ങൾ ഈ ചിത്രത്തിൻറെ ഭാഗമാണ്. ആഷിർവാദ് സിനിമാസും കോൺഫിഡന്റ് ഗ്രൂപ്പും മൂൺഷോട്ട് എന്റർടൈൻമെന്റും സംയുക്തമായി ഈ മെഗാ ബജറ്റ് ചിത്രം നിർമ്മിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article