ഞാൻ സ്ട്രഗിൾ ചെയ്യുന്ന നടനാണ്, പക്ഷെ അവസാന ശ്വാസം വരെ കഠിനമായി പ്രയത്നിക്കും: മണിക്കുട്ടൻ

കെ ആർ അനൂപ്
തിങ്കള്‍, 27 ജൂലൈ 2020 (22:45 IST)
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മണിക്കുട്ടൻ. മിനിസ്ക്രീൻ പ്രേക്ഷകരുടെ കയ്യടി വാങ്ങിയാണ് താരം മലയാളസിനിമയിലേക്ക് എത്തിയത്. ബോയ്ഫ്രണ്ടായിരുന്നു നടൻറെ ആദ്യ സിനിമ. ഇപ്പോഴിതാ താരം തൻറെ പഴയ ഒരു ഫോട്ടോ പങ്കുവെച്ചുകൊണ്ട് എഴുതിയ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. സ്ട്രഗിൾ ചെയ്യുന്ന നടനാണ് താനെന്നും പക്ഷേ അവസാന ശ്വാസം വരെ കഠിനമായി പ്രയത്നിക്കുമെന്നും മണിക്കുട്ടൻ കുറിച്ചു.
 
ഈ ചിത്രത്തിന് ധാരാളം പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്. നിങ്ങൾ നല്ലൊരു ആക്ടറാണ് നമുക്ക് ആത്മവിശ്വാസത്തോടെ ഇരിക്കാം. ഛോട്ടാ മുംബൈയിലെ സൈനു, കായംകുളം കൊച്ചുണ്ണി തുടങ്ങി ഓർത്തിരിക്കാനുള്ള ഒരുപാട് കഥാപാത്രങ്ങൾ നിങ്ങൾ ചെയ്തല്ലോ എന്നാണ് ആരാധകൻ ചോദിക്കുന്നത്.
 
മമ്മൂട്ടി ചിത്രം മാമാങ്കത്തിൽ ശ്രദ്ധേയമായ വേഷമാണ് മണിക്കുട്ടൻ അവതരിപ്പിച്ചത്. ജയസൂര്യ ചിത്രം തൃശ്ശൂർ പൂരത്തിൽ ഗുണ്ട ലുക്കിലായിരുന്നു താരം എത്തിയത്. നടൻറെ പുറത്തുവരാനിരിക്കുന്ന ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന മോഹൻലാൽ ചിത്രമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article