മഞ്ജു - ദിലീപ് ദാമ്പത്യ ജീവിതവും അതിലെ പൊരുത്തക്കേടുകളും മലയാളികൾക്ക് അറിയാവുന്നതാണ്. ഇവരുടെ ജീവിതത്തിലെ പല കഥകളും ലോകത്തിനു മുൻപിൽ തുറന്നു കൊണ്ടുവന്നത് എഴുത്തുകാരൻ പെല്ലിശ്ശേരി ആണ്. ഇപ്പോഴിതാ, ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ പെല്ലിശ്ശേരി മഞ്ജുവിനെ കുറിച്ച് മോശമായി എഴുതിയ സംഭവത്തെ കുറിച്ച് തുറന്നു പറയുന്നു.
‘ദിലീപിന്റെ വീട്ടിലെ പ്രശ്നങ്ങൾ എനിക്ക് കിട്ടി തുടങ്ങിയത് വർഷങ്ങൾക്ക് മുൻപാണ്. മഞ്ജുവുമായിട്ട് എന്നും വഴക്കായിരുന്നു. അവരുടെ കൂടെ നിക്കുന്നവരാണ് എനിക്ക് വാർത്തകൾ തന്നിരുന്നത്. ദിലീപിന്റെ കേസിൽ തുടക്കം മുതൽ എന്നെ സഹായിച്ചത് ഒരു സംവിധായകനാണ്. ആദ്യമൊക്കെ സത്യങ്ങൾ മാത്രമായിരുന്നു അദ്ദേഹം തന്നിരുന്നത്.‘
‘എന്നാൽ, ഒരിക്കൽ മഞ്ജുവിനെതിരേയും ദിലീപിനെ സപ്പോർട്ട് ചെയ്തും വാർത്ത തന്നു. ഒരു അമ്മ, ഒരു സ്ത്രീ, ഒരു ഭാര്യ എങ്ങനെയാകാൻ പാടില്ലയോ അതിന്റെ പരകോടിയായിരുന്നു മഞ്ജു എന്നായിരുന്നു ആ വാർത്ത. അങ്ങനെ ആ വാർത്ത ഞാൻ പ്രസിദ്ധീകരിക്കാൻ കൊടുത്തു.‘
‘സംഭവം ചർച്ചയായതോടെ പലരും വിളിച്ചു. മഞ്ജുവിന്റെ അച്ഛനും വിളിച്ചു. സാറിൽ നിന്നും ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചില്ല എന്നായിരുന്നു അന്ന് അദ്ദേഹം എന്നോട് പറഞ്ഞത്. ഭാര്യയടക്കം പലരും ചെയ്തത് മോശമാണെന്ന് പറഞ്ഞപ്പോൾ അതിന്റെ സത്യമെന്താണെന്ന് അറിയാൻ തോന്നി. ഞാനന്വേഷിച്ചു.‘
‘പൊരുത്തക്കേടുകൾ ഉണ്ടെന്ന് മനസിലായി. ദിലീപ് ഒരിക്കലും നേരിട്ട് വരില്ല, കൂർക്കന്റെ ബുദ്ധിയാണ്. ഒളിയമ്പുകൾ ആണ് പുള്ളി ചെയ്യുക. ആയിരം കുറുക്കന്റെ ബുദ്ധിയാണ് ദിലീപിന്. ദിലീപിന്റെ കളിയായിരുന്നു അത്. ഞാനെഴുതുന്നതെല്ലാം കള്ളമായിരുന്നുവെന്ന് ദിലീപ് അന്നും ഇന്നും പറഞ്ഞു.‘- പെല്ലിശ്ശേരി പറയുന്നു.