വിവാഹത്തേക്കാൾ താത്‌പര്യം ലിവിങ് ടുഗതറിനോട്, അതാണിഷ്ടം; അനാർക്കലി മരക്കാർ മനസ് തുറക്കുന്നു

റെയ്‌നാ തോമസ്
ചൊവ്വ, 5 നവം‌ബര്‍ 2019 (08:24 IST)
2016 ൽ പുറത്തിറങ്ങിയ ആനന്ദം എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ നടിയാണ് അനാർക്കലി മരിക്കാർ. വിവാഹത്തെക്കുറിച്ചുള്ള തന്റെ സങ്കൽപ്പമാണ് താരം ഇപ്പോൾ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ഇന്നത്തെ കാലത്ത് വിവാഹം കഴിഞ്ഞുള്ള ജീവിതത്തിലെ സംഭവങ്ങൾ കാണുമ്പോൾ ലിവിങ് ടുഗതർ ആണ് നല്ലത് എന്നാണ് തന്റെ അഭിപ്രായം എന്നാണ് താരം പറയുന്നത്.
 
വിവാഹം എന്നത് രണ്ട് വ്യക്തികൾ പേപ്പറിൽ ഒപ്പുവെക്കുന്ന ഒരു കരാർ മാത്രം ആണ് എന്നാണ് എന്റെ അഭിപ്രായം എന്നും താരം പറയുന്നു. ഇതൊക്കെ വെറും അനാവശ്യമായ കാര്യം ആണ്. എന്നാൽ എന്ത് കൊണ്ടും സുരക്ഷിതം ലിവിങ് ടുഗതർ ആണ് എന്നും താരം പറയുന്നു.
 
അനാര്‍ക്കലി ഇതിനു മുന്‍പും തന്‍റെ അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു ഇന്നത്തെ കാലത്ത് ഒരുപാട് ആളുകള്‍ അംഗീകരിക്കുന്ന കാര്യമാണ് ഒരുപാട് ആളുകള്‍ ഇന്നും തുടരുന്ന ഒരു കാര്യമാണ് ലിവിംഗ് ടൂഗെദര്‍ അനാര്‍ക്കലി മാത്രമല്ല മലയാള സിനിമയിലെ ഒട്ടുമിക്ക നടീ നടന്മാരും ഈ അഭിപ്രായത്തോട് യോജിക്കുന്നവരാണ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article