'മാതാപിതാക്കളുടെ സമ്മതത്തോടെയാണ് ആടൈയില്‍ നഗ്നയായി അഭിനയിച്ചത്'; തുറന്ന് പറഞ്ഞ് അമലാ പോൾ

Webdunia
വെള്ളി, 19 ജൂലൈ 2019 (09:48 IST)
വളരെ വലിയ ചർച്ചാവിഷയമായ സിനിമയാണ് അമല പോളിൻറെ ആടൈ ചിത്രം . അമല പോള്‍ നായികയായി എത്തുന്ന ആടൈയുടെ റിലീസ് ഇന്നാണ്. ചിത്രത്തില്‍ താരം പൂര്‍ണ്ണ നഗ്നയായി അഭിനയിച്ചത് സിനിമാ ലോകത്ത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.എന്നാല്‍ അത്തരത്തില്‍ അഭിനയിച്ചതില്‍ തനിക്ക് ഒട്ടും വിഷമമില്ലെന്നും എന്നാല്‍ ചില ഗാനരംഗങ്ങളില്‍ മേനിപ്രദര്‍ശനം നടത്താനും നഗ്നത കാണിക്കുവാനും ആവശ്യപ്പെടാറുള്ളത് മനസിനെ വേദനിപ്പിക്കാറുണ്ട് എന്നുമാണ് താരം പറഞ്ഞത്.
 
‘ചിത്രത്തിലെ ആ നഗ്ന രംഗത്തില്‍ വൃത്തികേടോ ആഭാസമോ ഇല്ല. ഈ സിനിമയെ പ്രേക്ഷകര്‍ നല്ല മനസോടെ സ്വീകരിക്കുമെന്ന് നല്ല വിശ്വാസവും ഉറപ്പുമുണ്ട് എനിക്ക്. എന്റെ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് ആടൈയില്‍ അത്തരത്തില്‍ അഭിനയിച്ചത്. അഭിനയിക്കാനായി വരുമ്ബോള്‍ അപ്പച്ചന്‍ എന്നോട് പറഞ്ഞ വാക്കുകള്‍ ഇതാണ്, ‘നായ് വേഷം കെട്ടിയാല്‍ കുരച്ചേ പറ്റൂ. അതുകൊണ്ട് ഏതു വേഷം കിട്ടിയാലും അഭിനയിക്കണം.’ അങ്ങനെയൊരു ധൈര്യം തന്നത് അദ്ദേഹമാണ്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article