കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘നടന്‍’ എന്ന ചിത്രം ഒരു മികച്ച ചിത്രമായാണ് വിലയിരുത്തപ്പെട്ടത്. കമല്‍ സംവിധാനം ചെയ്ത ആ സിനിമ പക്ഷേ ബോക്സോഫീസില്‍ സ്വീകരിക്കപ്പെട്ടില്ല. ആ സിനിമയ്ക്ക് എന്ത് സംഭവിച്ചു എന്ന് തനിക്കറിയില്ലെന്ന് ജയറാം പറയുന്നു.
“നടന്‍ ശ്രദ്ധിക്കപ്പെടാതെ പോയതില്‍ എനിക്ക് നല്ല വിഷമം തോന്നി. എന്‍റെ 26 വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ ഏറെ വിഷമമുണ്ടാക്കിയ ചിത്രമാണത്. നാടക കലാകാരന്‍മാരില്‍ ഉണര്‍വുണ്ടാക്കിയ 'നടന്‍' എന്തുകൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോയി എന്നതിനെക്കുറിച്ച് എനിക്കറിയില്ല. എന്തായാലും നടന്‍ ഞാന്‍ ചെയ്‌ത ഏറ്റവും നല്ല സിനിമകളിലൊന്നാണ്” - മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്‍ ജയറാം പറയുന്നു.