കോളേജുകളെ പോലെ സ്കൂളുകൾക്കും പ്രത്യേക റാങ്കിങ് വരുന്നു

Webdunia
ഞായര്‍, 17 ജൂലൈ 2022 (13:15 IST)
കോളേജുകൾക്കും ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾക്കും എന്നപോലെ രാജ്യത്തെ എല്ലാ സ്കൂളുകൾക്കും റാങ്കിങ് സംവിധാനം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. സംസ്ഥാനസർക്കാരുകളുടെ സഹകരണത്തോടെ ഇത് ഉടൻ നടപ്പിലാക്കുമെന്ന് കേന്ദ്ര വിദ്യഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞു.
 
ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ നിലവാരം കണക്കിലാക്കാൻ 2014ലാണ് കേന്ദ്രം നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രെയിംവർക്ക് റാങ്കിങ് ആരംഭിച്ചത്. സമാനമായി സ്കൂളുകൾക്കും പ്രത്യേകം റാങ്കിങ് കൊണ്ടുവരാനാണ് പദ്ധതി. വിവിധ സ്കൂൾ ബോർഡുകളിൽ വ്യത്യസ്തമായ പഠനരീതികളും അടിസ്ഥാന സൗകര്യങ്ങളുമാണുള്ളത്. അതിനാൽ തന്നെ ഏത് തരത്തിലാണ് സ്കൂളുകളുടെ റാങ്കിങ് നിശ്ചയിക്കപ്പെടുക എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article