സംസ്ഥാന സര്‍ക്കാരിന്‍റെ കേരള പ്രസ് അക്കാദമി നടത്തുന്ന ജേര്‍ണലിസം ആന്‍ഡ് കമ്മ്യൂണി ക്കേഷന്‍, പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ്ങ് പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
സര്‍ക്കാര്‍ അംഗീകാരമുള്ള ഈ ഫൂള്‍ടൈം കോഴ്സുകളുടെ ദൈര്‍ഘ്യം ഒരു വര്‍ഷമാണ്. പ്രഗത്ഭ ഏജന്‍സിയുടെ ആഭിമുഖ്യത്തില്‍ നല്‍കുന്ന ഓഡിയോ-വിഷ്വല്‍ മാധ്യമ പരിശീലനം എന്നിവ അക്കാദമി നല്‍കും. പത്രങ്ങളില്‍ നിന്നും വാര്‍ത്താ ചാനലുകളില്‍ നിന്നും വരുന്ന വിദഗ്ധരെടുക്കുന്ന പ്രായോഗിക ക്ലാസുകള്‍ കോഴ്സുകളുടെ പ്രത്യേകതയാണ്.
ആണ്‍കുട്ടികള്‍ക്ക് കാമ്പസിനുള്ളില്‍ത്തന്നെ ഹോസ്റ്റല്‍ സൗകര്യമുണ്ട്. പെണ്‍കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം അക്കാദമിയുടെ ചുമതലയില്‍ ഏര്‍പ്പാടാക്കും. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് രണ്ടു കോഴ്സുകളുടെയും പ്രവേശന യോഗ്യത. അവസാനവര്‍ഷ ബിരുദപരീക്ഷ എഴുതിയവര്‍ക്കും അപേക്ഷിക്കാം.
പ്രായം 2008 ജൂണ്‍ ഒന്നിന് 27 വയസ് കവിയരുത്. പട്ടിക വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെ വയസിളവുണ്ടായിരിക്കും. അഭിരുചി പരിക്ഷയുടെയും ഇന്‍റര്‍വ്യൂവിന്‍റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. അപേക്ഷാഫാറവും വിവരവും 300 രൂപയ്ക്ക് (പട്ടിക വിഭാഗക്കാര്‍ക്ക് 150 രൂപ) കാക്കനാട് സിവില്‍സ്റ്റേഷന് സമീപമുള്ള പ്രസ് അക്കാദമിയില്‍ ജൂണ്‍ രണ്ട് മുതല്‍ ലഭിക്കും.
തപാലില്‍ വേണ്ടവര്‍ തുക, സെക്രട്ടറി, പ്രസ് അക്കദമി പേരില്‍ കാക്കനാട് പോസ്റ്റാഫീസില്‍ മാറാവുന്ന പോസ്റ്റല്‍ ഓര്‍ഡറായോ എറണാകുളം സര്‍വ്വീസ് ബ്രാഞ്ചില്‍ മാറാവുന്ന ബാങ്ക് ഡിമാന്‍ഡ് ഡ്രാഫ്റ്റായോ 42 രൂപ സ്റ്റാമ്പ് പതിച്ച 25 x 32 സെന്‍റീമീറ്റര്‍ വലിപ്പത്തിലുള്ള വിലാസമെഴുതിയ കവര്‍ സഹിതം സെക്രട്ടറി, കേരള പ്രസ് അക്കാദമി, കാക്കനാട്, കൊച്ചി-682 030 വിലാസത്തില്‍ അപേക്ഷിക്കണം.
ഏതു കോഴ്സിനുള്ള അപേക്ഷഫോറമാണ് വേണ്ടതെന്ന് കത്തില്‍ പ്രത്യേകം കാണിച്ചിരിക്കണം. അപേക്ഷാഫാറത്തിന്‍റെ മാതൃക പ്രസ് അക്കാദമിയുടെ വെബ് സൈറ്റില്‍ നിന്നും (www.pressacademy.org) ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം. ഡൗണ്‍ലോഡ് ചെയ്ത അപേക്ഷ നല്‍കുമ്പോള്‍ സെക്രട്ടറി, കേരള പ്രസ് അക്കാദമി എന്ന പേരിലുള്ള എറണാകുളം സര്‍വീസ് ബ്രാഞ്ചില്‍ മാറാവുന്ന 300 രൂപയുടെ (പട്ടികവിഭാഗക്കാര്‍ 150 രൂപയുടെ) ഡിമാന്‍ഡ് ഡ്രാഫ്റ്റും നല്‍കണം.
ചെക്ക് സ്വീകരിക്കുന്നതല്ല. അപേക്ഷ ജൂണ്‍ 21ന് വൈകിട്ട് അഞ്ച് മണിക്കകം അക്കാദമി ഓഫീസില്‍ ലഭിക്കണം. വിവരങ്ങള്‍ അക്കാദമി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0484- 2422275, 2422068.