Plus One Admission: പ്ലസ് വണ്‍ ട്രയല്‍ അലോട്‌മെന്റ് വ്യാഴാഴ്ച. പ്ലസ് വണ്‍ പ്രവേശനത്തിനു അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി തിങ്കളാഴ്ചയാണ് അവസാനിച്ചത്.
ഓഗസ്റ്റ് മൂന്നിന് ആദ്യ അലോട്‌മെന്റ്. പ്രധാന അലോട്‌മെന്റുകള്‍ ഓഗസ്റ്റ് 20 ന് പൂര്‍ത്തിയാക്കാനും വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. ഓഗസ്റ്റ് 22 മുതല്‍ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കും. സെപ്റ്റംബര്‍ 30 ന് എല്ലാ അലോട്‌മെന്റുകളും പ്രവേശന നടപടികളും പൂര്‍ത്തിയാക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.