പോസ്റ്റോഫീസ് സേവിങ്സ് അക്കൗണ്ടുകൾക്ക് ഇനി എൻഇഎഫ്ടി സൗകര്യം,പണമിടപാട് ഓൺലൈൻ വഴി നടത്താം

Webdunia
വ്യാഴം, 2 ജൂണ്‍ 2022 (19:28 IST)
പോസ്റ്റോഫീസ് സേവിങ്സ് അക്കൗണ്ട് ഉപഭോക്താക്കൾക്ക് നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ സൗകര്യം ഏർപ്പെടുത്തി. ഇന്റര്നെറ് ബാങ്കിങ് വഴിയോ മൊബൈൽ വഴിയോ പോസ്റ്റോഫീസ് അക്കൗണ്ടുകളിലേക്കും ഇത്തരബാങ്കുകളിലേക്കും പണമിടപാട് നടത്താൻ ഇതോടെ സാധിക്കും.
 
എല്ലാ ശാഖകൾ/പോസ്റ്റോഫീസുകൾക്കും ഒരേ ഐഎഫ്എസ്സി കോഡ് ആയിരിക്കും ഉണ്ടാവുക IPOS0000DOP. പോസ്റ്റ് ഇ ബാങ്കിങ്,എം  ബാങ്കിങ് സേവനങ്ങളിൽ രജിസ്റ്റർ ചെയ്തവർക്കും ഔട്ട് വാർഡ് എൻ ഇ എഫ് ടി സാധ്യമാകും. രജിസ്റ്റർ ചെയ്യാത്ത പോസ്റ്റോഫീസ് സേവിങ്സ് ബാങ്ക് ഉപഭോക്താക്കൾക്ക് രജിസ്ട്രേഷന് ശേഷം നെഫ്ട് സൗകര്യം ഉപയോഗിക്കാം.
 
10,000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് 2.50 രൂപയും ജിഎസ്ടിയും,10,000 രൂപയ്ക്കും ഒരു ലക്ഷം രൂപക്കുമിടയിലുള്ള ഇടപാടുകള്‍ക്ക് 5 രൂപയും ജിഎസ്ടിയുമാണ് നിരക്ക്. 2 ലക്ഷത്തിന് മുകളിലുള്ള ഇടപാടുകൾക്ക് 25 രൂപയും ജിഎസ്ടിയും ഈടാക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article