ഉയര്‍ന്ന കരിയറിന് ബഹിരാകാശ പഠനം

Webdunia
ചൊവ്വ, 5 ഫെബ്രുവരി 2008 (16:08 IST)
WDWD
ശാസ്ത്രത്തിന്‍റെ ഏറ്റവും പുതിയ തുടിപ്പുകളെ സ്വാംശീകരിക്കുന്ന മേഖലയാണ് ബഹിരാകാശ പഠനവും ഏവിയേഷനും. ഈ മേഖലകളില്‍ സ്വാഭാവിക താത്പര്യവും അഭിരുചിയും ഉള്ളവര്‍ക്ക് ഉന്നതമായ കരിയര്‍ ഉറപ്പാണ്.

ഇത്തരക്കാര്‍ക്ക് തെരെഞ്ഞെടുക്കാവുന്ന മേഖലയാണ് എയ്‌റോനോട്ടിക്കല്‍/എയ്‌റോസ്പേസ് എഞ്ചിനീയറിംഗ്. വാണിജ്യ-സൈനിക വിമാനങ്ങള്‍, മിസൈലുകള്‍, ബഹിരാകാശ വാഹനങ്ങള്‍ എന്നിവയുടെ ഗവേഷണവും വികസിപ്പിക്കലും ഈ മേഖലയിലെ പ്രധാന പ്രവര്‍ത്തനങ്ങളാണ്.

വിമാനക്കമ്പനികള്‍, പ്രതിരോധ സേന, ഐ.എസ്.ആര്‍.ഒ തുടങ്ങിയ സ്ഥാപനങ്ങളില്‍ എയ്‌റോനോട്ടിക്കല്‍/എയ്‌റോ സ്പേസ് എഞ്ചീനയര്‍മാരെ അവസരങ്ങള്‍ കാത്തിരിക്കുകയാണ്. സയന്‍സ് വിഷയങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി പ്ലസ് ടു പാസാവുകയും ജോയിന്‍റ് എന്‍‌ട്രന്‍സ് പരീക്ഷയില്‍ വിജയിക്കുകയും ചെയ്താല്‍ മാത്രമേ ഈ കോഴ്സുകളില്‍ ചേരാനാവൂ.

നാല് വര്‍ഷമാണ് കോഴ്സിന്‍റെ കാലാവധി. എയ്‌റോനോട്ടിക്കല്‍/എയ്‌റോസ്പേസ് എഞ്ചിനീയരിംഗില്‍ ബിടെക് കോഴ്സുള്ള നിരവധി സ്ഥാപങ്ങള്‍ ഇന്ത്യയില്‍ നിരവധിയാണ്.