അയോധ്യയില്‍ രാമക്ഷേത്രം: 28വര്‍ഷത്തിനു ശേഷം ഊര്‍മിള ആഹാരം കഴിക്കും

ശ്രീനു എസ്
ബുധന്‍, 5 ഓഗസ്റ്റ് 2020 (12:25 IST)
അയോധ്യയില്‍ രാമക്ഷേത്രത്തിന് തറക്കല്ലിടുന്നതോടെ 28 വര്‍ഷമായി ഉപവാസത്തിലിരിക്കുന്ന 81കാരിയായ ഊര്‍മിള ചതുര്‍വേദി ആഹാരം കഴിക്കും. 1992ല്‍ തര്‍ക്കഭൂമിയിലുണ്ടായ പ്രശ്‌നങ്ങള്‍ കാരണമാണ് ഇവര്‍ ഉപവാസം ആരംഭിച്ചത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമ്പോള്‍ മാത്രമേ താന്‍ ആഹാരം കഴിക്കുകയുള്ളുവെന്ന് അവര്‍ അന്ന് തീരുമാനിക്കുകയായിരുന്നു.
 
53വയസുള്ളപ്പോഴായിരുന്നു ഊര്‍മിള ഉപവാസം ആരംഭിച്ചത്. ഇത് നിര്‍ത്താന്‍ ബന്ധുക്കള്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും അവര്‍ തീരുമാനത്തില്‍ നിന്ന് പിന്‍മാറിയില്ല. ഭൂമി പൂജയ്ക്കു ശേഷം അയോധ്യയില്‍ പോകണമെന്നാണ് ഊര്‍മിളയുടെ ആഗ്രഹം.

അനുബന്ധ വാര്‍ത്തകള്‍

Next Article