രാമന്റെ അനുഗ്രഹം എല്ലാവര്‍ക്കും ഉണ്ടാകട്ടെ: അരവിന്ദ് കെജരിവാള്‍

ശ്രീനു എസ്
ബുധന്‍, 5 ഓഗസ്റ്റ് 2020 (15:57 IST)
അയോധ്യ രാമക്ഷേത്രനിര്‍മാണം ആരംഭിക്കുന്ന അവസരത്തില്‍ ആശംസയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. രാമന്റെ അനുഗ്രഹം എല്ലാവര്‍ക്കും ഉണ്ടാകട്ടെയെന്നും ഭൂമി പൂജാദിനത്തില്‍ രാജ്യത്തെ മുഴുവന്‍ അഭിനന്ദിക്കുന്നതായും കേജ്രിവാള്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് കേജ്രിവാള്‍ ആശംസ അറിയിച്ചത്.
 
രാമന്റെ അനുഗ്രഹത്താല്‍ നമ്മുടെ രാജ്യം പട്ടിണിയും അജ്ഞതയും ഇല്ലാതാക്കി ലോകത്തെ ഏറ്റവും വലിയ ശക്തിയാക്കി മാറുമെന്നും വരുംകാലത്ത് ലോകത്തിന് ഇന്ത്യ വഴികാട്ടിയാവട്ടെയെന്നും ഡല്‍ഹി മുഖ്യമന്ത്രി ആശംസിച്ചു. ജയ് ശ്രീരാം, ജയ് ബജ്റംഗ് ബലി എന്നും കേജ്രിവാള്‍ ട്വിറ്ററിലൂടെ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article