ആത്മീയതയെ അറിയുക: സദ്ഗുരു

Webdunia
തിങ്കള്‍, 4 ഏപ്രില്‍ 2011 (13:11 IST)
PRO
ബാബ രാംദേവും സദ്ഗുരുവും കോയമ്പത്തൂരിലെ വി ഒ സി ഗ്രൌണ്ടില്‍ ആയിരക്കണക്കിന് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ‘സമൂഹ ആത്മീയത’യുടെ ആവശ്യകതയെപ്പറ്റി സംസാരിച്ച രാം‌ദേവ് സൌജന്യ യോഗാ ക്ലാസും നടത്തി. രാവിലെ അഞ്ചു മണി മുതല്‍ 7.30 വരെയായിരുന്നു ക്ലാസ്.

അതിന് ശേഷം സംസാരിച്ച സദ്ഗുരു, ബാബാ രാംദേവിന്‍റെ യോഗാക്ലാസിനെ ഏറെ പ്രകീര്‍ത്തിച്ചു. യോഗ എന്താണെന്നു പോലും അറിയാത്ത ജനങ്ങള്‍ക്ക് ഇത് ഉപകാരപ്രദമായ ഒരു പരിചയപ്പെടുത്തലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ മനുഷ്യനെയും ആത്മീയതയെക്കുറിച്ച് കുറച്ചെങ്കിലും ബോധവാനാക്കേണ്ടതിനെപ്പറ്റി സദ്ഗുരു ഊന്നിപ്പറഞ്ഞു. ഇന്നത്തെ ഭ്രാന്തമായ ലോകത്തിന് ആത്മീയത അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഗീത സാന്ദ്രമായിരുന്നു ഈഷാ സമ്മേളനം. അതിരാവിലെ തന്നെ അയിരക്കണക്കിനാളുകള്‍ ഈ പരിപാടിക്കായി ആവേശത്തോടെ എത്തിച്ചേര്‍ന്നു. ആസ്ത ചാനല്‍ ഈ പരിപാടി ലൈവ് ആയി സം‌പ്രേക്ഷണം ചെയ്തു.