ക്രിസ്മസ് വിഭവം - 7

Webdunia
ക്രിസ്മസിന് കുടുംബാംഗങ്ങള്‍ക്ക് സ്നേഹത്തോടെ വിളമ്പാന്‍ ഇതാ ഒരു വിഭവം...

ടേസ്റ്റി മട്ടന്‍ കറി:

ചേരുവകള്‍:

മട്ടന്‍‍- 1 കിലോ
സവോള- 3എണ്ണം.
വെളുത്തുള്ളി- 10.
ഇഞ്ചി-1കഷണം.
തേങ്ങ-തിരുമ്മിയത് - 1/4 കപ്പ്
വെളിച്ചെണ്ണ - പാകത്തിന്
ഉപ്പ്-പാകത്തിന്
മുളക് പൊടി - പാകത്തിന്
മല്ലിപ്പൊടി- 2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി-2 ടീസ്പൂണ്‍
മസാലപ്പൊടി - 2 ടീസ്പൂണ്‍

ഉണ്ടാക്കുന്ന വിധം:

തേങ്ങാ പാല്‍ തയ്യാറാക്കുക. അരച്ച ഇഞ്ചി, വെളുത്തുള്ളി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപൊടി, അരിഞ്ഞുവച്ചിരിക്കുന്ന സവാള, മസാലപ്പൊടി എന്നിവ ചൂടായ എണ്ണയില്‍ നന്നായി വഴറ്റുക. അതില്‍ മട്ടന്‍ കഷണങ്ങളും ഉപ്പും ചേര്‍ത്ത് ഇളക്കുക. അതില്‍ തേങ്ങാപ്പാല്‍ ഒഴിച്ച് വേവിക്കുക. നന്നായി വെന്ത ശേഷം വാങ്ങി ഉപയോഗിക്കുക.