World Tuberculosis Day: ക്ഷയരോഗത്തിന്റെ ചരിത്രം ഇതാണ്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 24 മാര്‍ച്ച് 2023 (08:37 IST)
നൂറ്റാണ്ടുകളായി ലോകമെങ്ങും കണ്ടുവരുന്ന ഒരു സാംക്രമികരോഗമാണ് ക്ഷയം.മനുഷ്യശരീരത്തിലെ ത്വക്ക്,നട്ടെല്ല്,ശ്വാസകോശങ്ങള്‍ എന്നീ ഭാഗങ്ങളെയാണ് ക്ഷയം ബാധിക്കുന്നത്. 1882ല്‍ ഹെന്‍ട്രി ഹെര്‍മന്‍ റോബര്‍ട്ട് കോക്കാണ് ക്ഷയരോഗാണുക്കളെ ആദ്യമായി വേര്‍തിരിച്ചെടുത്തത്.എന്നാല്‍ അതിനും മുന്‍പ് തന്നെ സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചിലെ ജെ എന്‍ ഷേന്‍ബീന്‍ എന്ന വൈദ്യശാസ്ത്ര പ്രൊഫസര്‍ ക്ഷയരോഗംമൂലം മരിച്ചവരുടെ ശരീരത്തില്‍ ചെറിയ മുഴകള്‍ ഉള്ളതായി നിരീക്ഷിക്കുകയുണ്ടായി.ഇതില്‍ നിന്നാണ് രോഗത്തിന് ടുബര്‍കുലോസിസ് എന്ന് പേര് ലഭിക്കുന്നത്.
 
ലോകമെങ്ങും കാണപ്പെടുന്ന, ലോകത്തില്‍ ഏറ്റവുമധികം ആളുകളുടെ മരണത്തിന് കാരണമാവുന്ന രോഗങ്ങളില്‍ ഒന്നായ ക്ഷയരോഗത്തെ പ്രതിരോധിക്കാനായി കാല്‍മെറ്റ്,ഗെറിന്‍ എന്നീ ഫ്രഞ്ച് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത ബി.സി.ജി വാക്സിന്നാണ് വ്യാപകമായി ഉപയോഗിക്കുന്നത്. 1992 മുതലാണ് പൊതുജനങ്ങളെ രോഗത്തിനെ പറ്റി ബോധവത്കരിക്കുന്നതിനായി ക്ഷയരോഗദിനം ആചരിച്ചു തുടങ്ങിയത്. എല്ലാ വര്‍ഷവും മാര്‍ച്ച് 24 ആണ് ക്ഷയരോഗദിനമായി ആചരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article