World Tuberculosis Day: ഇന്ന് ലോക ക്ഷയരോഗ ദിനം, ഓരോ വര്‍ഷവും ജീവനെടുക്കുന്നത് 1.4 മില്യണോളം പേരുടെ

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 24 മാര്‍ച്ച് 2023 (08:06 IST)
മാര്‍ച്ച് 24 ലോക ക്ഷയ ദിനമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ലോകത്ത് ആളുകള്‍ മരിക്കുന്നതില്‍ പ്രധാനപ്പെട്ട പത്തിലൊരു കാരണം ക്ഷയമാണ്. ക്ഷയം ആദ്യം ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. പിന്നീട് മറ്റു അവയവങ്ങളെ ബാധിക്കുകയാണ് ചെയ്യുന്നത്. ഓരോ വര്‍ഷവും ലോകത്താകമാണ് ക്ഷയം മൂലം 1.4 മില്യണ്‍ പേരാണ് മരിക്കുന്നത്. 
 
അവികസിത, വികസ്വര രാജ്യങ്ങളിലാണ് ക്ഷയരോഗം കൂടുതലും കാണുന്നത്. ആരോഗ്യമേഖലയിലെ പോരായ്മയും പട്ടിണിയുമാണ് മരണങ്ങള്‍ കൂട്ടുന്നത്. ലോകത്തെ ആദ്യ ക്ഷയരോഗ ദിനം ആചരിക്കുന്നത് 1982ലാണ്. മൈകോബാക്ടീരിയം ടുബര്‍കുലോസിസ് ആണ് രോഗം പരത്തുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍