World Tuberculosis Day: ക്ഷയരോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 23 മാര്‍ച്ച് 2023 (19:13 IST)
രണ്ടാഴ്ച്ചയിലധികം നീണ്ടുനില്‍ക്കുന്ന ചുമ, ക്ഷീണം, ഭാരം കുറയുക, രാത്രികാലങ്ങളിലെ പനി, രക്തം തുപ്പുക, നെഞ്ചുവേദന,വിശപ്പില്ലായ്മ എന്നിവയാണ് ക്ഷയരോഗത്തിന്റെ രോഗലക്ഷണങ്ങള്‍. മൈക്കോബാക്ടീരിയം ട്യൂബര്‍ക്കുലോസിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ക്ഷയം.
 
കഫത്തിന്റെ പരിശോധന, എക്‌സ്‌റേ പരിശോധന, സിബിനാറ്റ് എന്നിവ വഴി രോഗം നിര്‍ണയിക്കാം. പ്രധാനമായും മറ്റ് രോഗങ്ങള്‍ ഉള്ളവരെയാണ് ക്ഷയരോഗം കാര്യമായി ബാധിക്കുക. പ്രമേഹരോഗികള്‍, എച്ച്‌ഐവി അണുബാധിതര്‍, മദ്യപാനം, പുകവലി, മറ്റ് ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നവര്‍, ശ്വാസകോശസംബന്ധമായ മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍, അവയവ മാറ്റം കഴിഞ്ഞവര്‍ എന്നിവരെയാണ് രോഗം പ്രതികൂലമായി ബാധിക്കുക.

അനുബന്ധ വാര്‍ത്തകള്‍

Next Article