സ്ത്രീകളുടെ ആരോഗ്യത്തിന് ഈ പോഷകങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം

അഭിറാം മനോഹർ
വെള്ളി, 1 മാര്‍ച്ച് 2024 (19:51 IST)
ജോലിതിരക്കുകള്‍ക്ക് ശേഷവും വീട്ടുജോലികളും മറ്റുമായി സ്വന്തം ആരോഗ്യം കാര്യമായി ശ്രദ്ധിക്കാന്‍ സമയം ലഭിക്കാത്തവരാണ് സ്ത്രീകള്‍. ഓരോ പ്രായത്തിലും ആരോഗ്യത്തില്‍ നമ്മള്‍ പ്രത്യേകം ശ്രദ്ധ നല്‍കേണ്ടതാണ്. സ്ത്രീകളുടെ ആരോഗ്യത്തിനായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട പോഷകങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
 
അയണാണ് പട്ടികയിലെ ഏറ്റവും പ്രധാനമായ ഒന്ന്. പ്രത്യേകിച്ച് ഗര്‍ഭകാലത്ത് സ്ത്രീകളുടെ ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയുന്ന അവസ്ഥ സാധാരണമാണ്. 30 കഴിഞ്ഞ സ്ത്രീകളിലും ഇത് പതിവാണ്. ചുവന്ന രക്താണുക്കള്‍ക്ക് ഓക്‌സിജനെ വഹിക്കാന്‍ സഹായിക്കുന്ന ഹീമോഗ്ലോബിന്‍ നിര്‍മിക്കണമെങ്കില്‍ ഇരുമ്പ് അത്യാവശ്യമാണ്. ബീന്‍സ്,പയര്‍,ചീര,ബീറ്റ്‌റൂട്ട്,ഈന്തപ്പഴം,മുന്തിരി തുടങ്ങിയ ഭക്ഷണങ്ങള്‍ ഇതിനാല്‍ ഡയറ്റില്‍ കൂടുതല്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
 
വിറ്റമിന്‍ എ സ്ത്രീകളുടെ പ്രത്യുല്പാദന ആരോഗ്യത്തിന് ഏറെ പ്രാധാന്യമുള്ള വിറ്റാമിനാണ്. വിറ്റാമിന്‍ ബി12, കാത്സ്യം എന്നിവയും സ്ത്രീകളുടെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട പോഷകങ്ങളാണ്. പ്രായം കൂടും തോറും എല്ല് തേയ്മാന പ്രശ്‌നങ്ങള്‍ സ്ത്രീകളില്‍ കൂടുതലായതിനാല്‍ കാത്സ്യം കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ചേര്‍ക്കേണ്ടതാണ്. എല്ലുകളുടെയും പല്ലിന്റെയും ആരോഗ്യത്തിന് കാത്സ്യത്തെ പോലെ പ്രധാനമാണ് വിറ്റാമിന്‍ ഡിയും. മഗ്‌നീഷ്യവും ഇതുപോലെ പ്രധാനപ്പെട്ട പോഷകമാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article