കല്യാണ പെണ്ണിന് വാങ്ങാം പരമ്പരാഗത ആഭരണങ്ങൾ

നിഹാരിക കെ എസ്
വെള്ളി, 29 നവം‌ബര്‍ 2024 (17:36 IST)
ദൈവത്തിന്റെ സ്വന്തം നാടായ കേരളം വൈവിധ്യമാർന്ന കലാരൂപങ്ങൾക്കും പ്രകൃതി സൗന്ദര്യത്തിനും പേരുകേട്ടതാണ്. അതുപോലെ തന്നെ പ്രസിദ്ധമാണ് കേരളത്തിന്റെ പരമ്പരാഗതമായ ആഭരണങ്ങളും. ക്ഷേത്ര ശില്പങ്ങൾ കൊത്തിയ ആഭരണങ്ങൾക്ക് എന്നും വിപണിയിൽ മൂല്യമുള്ളവയാണ്. വിവാഹം അടുക്കുമ്പോൾ പെണ്ണിനും പെൺവീട്ടുകാർക്കും എപ്പോഴും ഉള്ള സംശയമാണ് ഏത് രീതിയിലുള്ള ആഭരണങ്ങൾ വാങ്ങണമെന്നത്.

കേരളത്തിൽ ഡയമണ്ടിന് അത്ര മൂല്യമില്ലെന്ന് വേണമെങ്കിൽ പറയാം. പ്രത്യേകിച്ച് വിവാഹത്തിന്. വിവാഹ വിപണിയിൽ മുൻ‌തൂക്കം ലഭിക്കുന്നത് പാരമ്പര്യം എടുത്തു നിൽക്കുന്ന സ്വർണ്ണാഭരണങ്ങൾക്ക് തന്നെയാണ്. കേരളത്തിലെ പരമ്പരാഗത ആഭരണങ്ങൾ ഇവയൊക്കെയാണ്...
 
* ചോക്കർ നെക്ലേസ്: കഴുത്തിന് ഏറ്റവും മുകളിൽ അണിയുന്ന ആഭരണമാണ് ചോക്കർ. സൂര്യപ്രകാശത്തിൽ തിളങ്ങുന്ന സങ്കീർണ്ണമായ ഡിസൈനുകളാൽ അലങ്കരിച്ച, നന്നായി രൂപകൽപ്പന ചെയ്ത സ്വർണ്ണാഭരണമാണ്.
 
* മാങ്ങാ മാല: ചെറിയ മാങ്ങയുടെ ആകൃതിയിലുള്ള പതക്കങ്ങൾ ഉപയോഗിച്ചാണ് മാങ്ങാ മാല നിർമ്മിക്കുന്നത്. 
 
* മുല്ലമൊട്ടു മാല: മുല്ലപ്പൂവിന്റെ മുകുളങ്ങളുടെ ആകൃതിയിൽ ഉള്ള ചെറിയ സ്വർണ്ണ ഇതളുകൾ ചേർന്ന മാലയാണ് മുല്ല മൊട്ട് മാല . ......
 
* നാഗപട മാല: കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ആഭരണങ്ങളിൽ ഒന്നാണ് ഇത്. ഒരു നാഗത്തിന്റെ പത്തിയുടെ ആകൃതിയിൽ ഉള്ള മരതകമോ നീല കല്ലുകളോ സ്വർണ്ണം കെട്ടി നിർമ്മിക്കുന്ന ഒന്നാണ് നാഗപട മാല.
 
* കുരുമുളകുമാല: ചെറിയ സ്വർണ്ണ മുത്തുകൾ കൊണ്ട് നിർമ്മിച്ച ഒരു ശൃംഖല, മധ്യഭാഗത്ത് ഒരു ലോക്കറ്റ് വഹിക്കുന്നു. 
 
* ജിമിക്കി
 
* ലക്ഷ്മി മാല
 
* നെറ്റി ചുട്ടി

അനുബന്ധ വാര്‍ത്തകള്‍

Next Article