ഗർഭിണികൾ വയറിൽ ചൊറിയുന്നത് കുഞ്ഞിന് ദോഷമോ?

നിഹാരിക കെ എസ്

തിങ്കള്‍, 7 ഒക്‌ടോബര്‍ 2024 (14:24 IST)
സോറിയാസിസ് അല്ലെങ്കിൽ ചുണങ്ങ് എന്ന അവസ്ഥ ഗർഭിണികൾ ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുണ്ടാകും. ഗർഭകാലത്ത് സംഭവിക്കുന്ന ഹോർമോണുകളുടെയും രോഗപ്രതിരോധ സംവിധാനങ്ങളുടെയും ഫലമായിട്ടാകാം ഇത് ഉണ്ടാകുന്നത്. പിഇപി എന്നറിയപ്പെടുന്ന ഈ അസുഖം അസാധാരണമായ ചർമ്മരോഗമല്ല. ഗർഭസ്ഥ ശിശുവിന് ദോഷം ചെയ്യില്ല. ചൊറിച്ചിൽ, ചുവന്ന് തടിച്ച് വരിക എന്നിവയെക്കുറിച്ച് ഗർഭിണികൾ പരാതിപ്പെടുന്നു. ഇത് സാധാരണയായി അടിവയറ്റിലെ സ്ട്രെച്ച് മാർക്ക് ആയിട്ടാണ് കണ്ടുവരിക. 
 
ചുവപ്പ് കളർ, ചൊറിച്ചിൽ എന്നിവ വയറിന് പുറകിലേക്കും നെഞ്ചിലേക്കും കൈകാലുകളിലേക്കും വ്യാപിക്കും. കഠിനമായ ചൊറിച്ചിൽ ഉറക്കത്തെ ബാധിക്കും. ചുണങ്ങ് ഏകദേശം 4 മുതൽ 6 ആഴ്ച വരെ നീണ്ടുനിൽക്കും. സാധാരണഗതിയിൽ, പ്രത്യേകിച്ച് പ്രസവശേഷം, ചികിത്സയില്ലാതെ ഇത് തനിയെ ഇല്ലാതെ ആകും. ആദ്യത്തെ ഗർഭം ധരിക്കുന്ന സ്ത്രീകളിൽ മൂന്നാം മാസം മുതൽ ആണ് ഈ അവസ്ഥ കണ്ടുവരിക. ഇത് നേരത്തെ സംഭവിക്കാം അല്ലെങ്കിൽ ഡെലിവറി കഴിഞ്ഞ് ഉടൻ പ്രത്യക്ഷപ്പെടാം. 
 
എന്നിരുന്നാലും, ചികിത്സ രോഗാവസ്ഥയുടെ തീവ്രതയെ ആശ്രയിച്ചിരിക്കും. കൂടാതെ കലാമിൻ ലോഷൻ, മോയ്സ്ചറൈസറുകൾ എന്നിവ പരീക്ഷിക്കാവുന്നതാണ്. ഓറൽ ആൻ്റി ഹിസ്റ്റാമൈനുകളും ചൊറിച്ചിൽ ഒഴിവാക്കാൻ സഹായിക്കും. കൂടുതൽ ഗുരുതരമായ കേസുകൾക്ക് ഡോക്ടറെ കാണേണ്ടത് അത്യന്താപേക്ഷിതമാണ്. ഗുരുതരമാണ് എന്ന് കണ്ടെത്തിയാൽ ചികിത്സ നിർബന്ധമാണ്. അല്ലെങ്കിൽ പിൽക്കാലത്ത് ജനിക്കുന്ന കുട്ടിയിൽ ഇത്തരം അവസ്ഥ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും സ്ഥിരീകരിക്കാത്ത പഠനങ്ങളുണ്ട്.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍