'നിങ്ങൾ ഒരിക്കലും കണ്ടിട്ടില്ലാത്ത ആളുകളെ വെറുക്കാൻ മതം നിങ്ങളെ പ്രേരിപ്പിക്കുന്നു': അജിത്തിന്റെ വീഡിയോ വൈറൽ

നിഹാരിക കെ എസ്

തിങ്കള്‍, 7 ഒക്‌ടോബര്‍ 2024 (09:29 IST)
Ajith
ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു നടൻ വിജയ്‌യുടെ രാഷ്ട്രീയ പ്രഖ്യാപനം. തുടർന്ന് സിനിമാ ജീവിതം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. വിജയ്‌യുടെ പാത തുടരുകയാണോ തല അജിത്തും എന്ന ചോദ്യമാണ് ഇപ്പോൾ തമിഴിൽ നിന്നും ഉയരുന്നത്. അടുത്തിടെ നടൻ അജിത് തന്റെ റേസിങ് ടീമിനെ പ്രഖ്യാപിച്ചത്. 'അജിത് കുമാർ റേസിങ്' എന്നാണ് തലയുടെ ടീമിന്റെ പേര്. റേസിങ്ങിൽ സജീവമാകാനാണ് താരത്തിന്റെ പ്ലാൻ. ഇതിടെയാണ്, അജിത്തും സിനിമ വിടുമോ എന്ന ചോദ്യം ആരാധകർ ഉയർത്തുന്നത്.
 
ഫാബിയൻ ഡഫിയക്‌സ് ആണ് അജിത് കുമാർ റേസിങ്ങിന്റെ ഔദ്യോഗിക ഡ്രൈവർ. റേസിങ് സീറ്റിൽ അജിത്തും ഉണ്ടാകും. റേസിങ്ങിനെ കുറിച്ചും, എന്തുകൊണ്ട് യാത്രകൾ തിരഞ്ഞെടുക്കുന്നു എന്നതിനെ കുറിച്ചും തലയുടെ ഒരു വീഡിയോ പുറത്തുവന്നിരിക്കുകയാണ്. ബൈക്ക് റേസിങ് പ്രേമികൾക്കായി വീനസ് മോട്ടോർ സൈക്കിൾ ടൂർസ് എന്നൊരു കമ്പനിയും അജിത് നടത്തുന്നുണ്ട്. ഇതിന്റെ പ്രൊമോഷൻ വിഡിയോയിൽ അജിത് പറഞ്ഞ കാര്യങ്ങളാണിപ്പോൾ വൈറലാകുന്നത്. 
 
യാത്ര നിങ്ങളെ എങ്ങനെ മികച്ചൊരു വ്യക്തിയാക്കുന്നു എന്നതിനെക്കുറിച്ചാണ് അജിത് ഈ വീഡിയോയിൽ പറയുന്നത്. ആളുകളെ യാത്ര ചെയ്യാൻ പ്രേരിപ്പിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും യാത്രയാണ് മെഡിറ്റേഷന്റെ ഏറ്റവും നല്ല രൂപമെന്നാണ് വ്യക്തിപരമായി തന്റെ അഭിപ്രായമെന്നും അജിത്ത് വ്യക്തമാക്കുന്നു. ഇതിന് ഉദാഹരണമായി അദ്ദേഹം ഒരു ഉദ്ധരണി ചൂണ്ടിക്കാട്ടുന്നു. അതിങ്ങനെ: 'നിങ്ങൾ ഒരിക്കലും കണ്ടിട്ടില്ലാത്ത ആളുകളെ വെറുക്കാൻ മതം നിങ്ങളെ പ്രേരിപ്പിക്കുന്നു...അത് മതമോ ജാതിയോ എന്തുമാകട്ടെ'. 
 
ഇത് വളരെ ശരിയാണ്, നമ്മൾ ആളുകളെ കണ്ടുമുട്ടുന്നതിന് മുൻപ് തന്നെ അവരെ വിലയിരുത്താറുണ്ട് എന്ന് അജിത്ത് പറയുന്നു. നിങ്ങൾ യാത്ര ചെയ്യുമ്പോൾ, വ്യത്യസ്ത നാടുകളിൽ നിന്നുള്ളവരെയും പല മതങ്ങളിൽപ്പെട്ട ആളുകളെയും കണ്ടുമുട്ടുന്നു, അവരുടെ സംസ്കാരം അനുഭവിച്ചറിയുന്നു. നിങ്ങൾ ആളുകളോട് സഹാനുഭൂതിയോടെ പെരുമാറാൻ തുടങ്ങുന്നു...നിങ്ങളുടെ ചുറ്റുമുള്ള ആളുകളോട് നിങ്ങൾ കൂടുതൽ സഹാനുഭൂതി കാണിക്കുന്നു. അത് നിങ്ങളെ മികച്ച വ്യക്തിയാക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 
 

HQ video with subtitle #AK #AjithKumar

pic.twitter.com/y7p4b9tIGk

— Prakash Mahadevan (@PrakashMahadev) October 5, 2024

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍