എഡിജിപി എംആര്‍ അജിത് കുമാറിന്റെ കുടുംബ ക്ഷേത്രത്തില്‍ മോഷണം; പൂജാരി അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍

ഞായര്‍, 6 ഒക്‌ടോബര്‍ 2024 (20:35 IST)
എഡിജിപി എംആര്‍ അജിത് കുമാറിന്റെ കുടുംബ ക്ഷേത്രത്തില്‍ മോഷണം നടന്ന സംഭവത്തില്‍ പൂജാരി അറസ്റ്റില്‍. മണക്കാട് മുത്താരിയമ്മന്‍ കോവിലിലാണ് മോഷണം നടന്നത്. മൂന്നുപവന്‍ സ്വര്‍ണമാണ് മോഷണം പോയത്. സംഭവത്തില്‍ പൂജാരി അരുണിനെ ഫോര്‍ട്ട് പൊലീസ് അറസ്റ്റു ചെയ്തു.
 
മൂന്ന് പവന്റെ മാല, ഒരു ജോഡി കമ്മല്‍, ചന്ദ്രക്കല എന്നിവയാണ് മോഷണം പോയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. പൂന്തുറയിലെ ഒരു ക്ഷേത്രത്തിലെ വിഗ്രഹം മോഷണം പോയ കേസില്‍ ഇയാളെ കസ്റ്റഡിയില്‍ എടുത്തത് വിവാദമായിരുന്നു. പിന്നാലെ ഇയാളെ വിട്ടയച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍