ഭര്‍ത്താവിന്റെ കാമുകിമാര്‍ പ്രശ്നമാകുന്നു അല്ലേ ? പേടിക്കേണ്ട... അവരെ തുരത്താന്‍ ഇതുമാത്രം മതി !

Webdunia
ബുധന്‍, 18 ഒക്‌ടോബര്‍ 2017 (13:53 IST)
ഭര്‍ത്താക്കന്മാരുടെ അവിഹിത ബന്ധവും വിവാഹ മോചനവും പതിവായതോടെ പല ഭാര്യമാര്‍ക്കും ആകെ ആവലാതിയിലായിരുന്നു. പല ഭാര്യമാരും പരസ്യമായി ഭര്‍ത്താവിന്റെ കാമുകിയെ തല്ലിച്ചതയ്ക്കുകയും ഉടുതുണി ഉരിയുകയും ചെയ്തതെല്ലാം വാര്‍ത്തകളിലൂടെ ലോകം അറിഞ്ഞതുമാണ്. ഭാര്യമാരുടെ ആദി വര്‍ദ്ധിച്ചതോടെ ചൈനയില്‍ പുതിയൊരു സേവനം ആരംഭിച്ചു. ഭര്‍ത്താക്കന്മാരുടെ കാമുകിമാരെ തുരത്തുക എന്ന സേവനമാണ് ചൈനയിലെ ഭാര്യമാര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത്. 
 
അവിഹിത ബന്ധം പുലര്‍ത്തുന്ന ഭര്‍ത്താക്കന്മാരുടെ എണ്ണം ചൈനയില്‍ വര്‍ദ്ധിച്ചതോടെയാണ് ''മിസ്ട്രസ് ഡിസ്‌പെല്ലര്‍'' സര്‍വ്വീസ് ആരംഭിച്ചത്. ഇപ്പോള്‍ ഇത് സര്‍വ്വ സാധാരണമായിരിക്കുന്നു. വിവാഹിതരായ പുരുഷന്മാരുടെ അവിഹിത ബന്ധങ്ങള്‍ അവസാനിപ്പിക്കുക എന്ന സേവനം മാത്രമാണ് മിസ്ട്രസ് ഡിസ്‌പെല്ലര്‍ കമ്പനികള്‍ നല്‍കുക. ഭര്‍ത്താവിന്റെ കാമുകിമാരെ തുരത്താനുള്ള മാര്‍ഗങ്ങളും ദാമ്പത്യത്തില്‍ പുതുമ നിലനിര്‍ത്താനാവശ്യമായ ടിപ്‌സുകളും കമ്പനി നല്‍കും. 
 
കാമുകിമാരെ തുരത്തുന്നതിനൊപ്പം ദാമ്പത്യം കൂടുതല്‍ ദൃഢമാക്കുന്നതിനും കമ്പനിയുടെ സേവനം പ്രയോചനപ്പെടുന്നുവെന്നാണ് ചൈനയിലെ ഭാര്യമാര്‍ പറയുന്നത്. നഷ്ടപ്പെട്ടുവെന്ന് കരുതിയ ജീവിതം തിരികെ നല്‍കുന്നതിനാല്‍ ഉയര്‍ന്ന ഫീസാണ് കമ്പനികള്‍ ഈടാക്കുന്നത്. ബിസിനസ് സാധ്യതയുണ്ടെങ്കില്‍ മറ്റ് രാജ്യങ്ങളിലേക്കും മിസ്ട്രസ് ഡിസ്‌പെല്ലേര്‍സ് സര്‍വ്വീസ് വ്യാപിപ്പിക്കുന്നതിന് പല കമ്പനികള്‍ക്കും താത്പര്യവുമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article