ആദ്യ അബോർഷൻ വീണ്ടും അബോർഷന് കാരണമാകുമോ? ഒഴിവാക്കേണ്ടത് എന്തൊക്കെ?

അനു മുരളി
ബുധന്‍, 8 ഏപ്രില്‍ 2020 (16:33 IST)
ആദ്യ കുഞ്ഞ് അബോർഷനിലൂടെ ഇല്ലാതായതിന്റെ വിഷമവും ബുദ്ധിമുട്ടും എല്ലാവർക്കും ഉണ്ടാകും. ഈ വിഷമം മറക്കാൻ ഒരു കുഞ്ഞ് തന്നെ വേണ്ടി വരും. എന്നാൽ രണ്ടാമത്തെ തവണ ഗർഭിണിയായാൽ ഭയമാകും ആദ്യ വികാരം. ആദ്യ അബോർഷൻ മൂലം രണ്ടാമത്തെ കുഞ്ഞിനേയും നഷ്ടമാകുമോ എന്ന ഭയമുണ്ടാകും. എന്നാൽ അത്തര ധാരണയാണ് ആദ്യം മാറ്റേണ്ടത്.
 
ഒരു തവണ ഗര്‍ഭധാരണം സംഭവിച്ച് അബോര്‍ഷനിലേക്ക് എത്തിയവര്‍ക്ക് വീണ്ടും ഗര്‍ഭം ധരിക്കുന്നതിനും അത് മുന്നോട്ട് കൊണ്ട് പോവുന്നതിനും വളരെയധികം ടെന്‍ഷന്‍ ആയിരിക്കും ഉണ്ടാവുന്നത്. അങ്ങനെയുള്ളവർ കുറച്ചു കൂടി ശ്രദ്ധയോട് കൂടി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതാകും ഉചിതം.
 
ആദ്യ മൂന്ന് മാസം ഗര്‍ഭം അലസുന്നത് സാധാരണമാണ്. ആവര്‍ത്തിച്ചുള്ള അബോര്‍ഷന്‍ വെറും ഒരു ശതമാനം സ്ത്രീകളില്‍ മാത്രമാണ് സംഭവിക്കുന്നത്.  അബോര്‍ഷന് ശേഷം വീണ്ടും ഗര്‍ഭം ധരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതിലൊന്ന് പ്രായമാണ്.35 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.  
 
ദു:ശീലങ്ങള്‍ ഒഴിവാക്കണം. പുകവലി, മദ്യപാനം, മറ്റ് ദുശീലങ്ങള്‍ എന്നിവയെല്ലാം ഒഴിവാക്കണം. ഇത് കുഞ്ഞിനും അമ്മയ്ക്കും നല്ലതല്ല. പ്രമേഹം ഉണ്ടെങ്കിൽ പ്രമേഹത്തിന്റെ അളവും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പതിവായി ഉചിതമായ വ്യായാമം ചെയ്യുക, ഗര്‍ഭാവസ്ഥ സുഖകരമായിരിക്കുന്നതിന് ഓരോ സ്ത്രീകളിലും മാനസിക സന്തോഷവും ഉണ്ടായിരിക്കണം. ഡോക്ടറുമായി ഇക്കാര്യങ്ങളെല്ലാം വിശദമായി ചർച്ച ചെയ്യേണ്ടതുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article